മലപ്പുറം: നിലമ്പൂരിലെ ജയം നന്മയുടേതെന്ന് പി.വി.അൻവർ. തുടർച്ചയായ രണ്ടാം വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രമായ ചുങ്കത്തറ മാർതോമ കോളജിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 5 വർഷമായി ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട ജനപ്രതിനിധിയാണ് താൻ, തെരഞ്ഞെടുപ്പിന്റെ അവസാന മൂന്ന് മാസം താൻ ആഫ്രിക്കയിലായിരുന്നു. അന്ന് തനിക്കെതിരെ ഉയർന്ന ആരോപണത്തിനുള്ള മറുപടിയാണ് ഈ വിജയം.
നിലമ്പൂരിലെ ജനങ്ങളെ എനിക്ക് വിശ്വാസമുണ്ട് ,അവർക്കെന്നെയും. അതൊരിക്കൽകൂടി തെളിഞ്ഞിരിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ. നിലമ്പൂർ മുഴുവൻ വർഗ്ഗീയ കക്ഷികളും ഒറ്റക്കെട്ടായി തന്നെ തോൽപിക്കാൻ ശ്രമിക്കുകയും ബിജെപി വലിയ തോതിൽ യു.ഡി.എഫിന് വോട്ട് മറിക്കുകയും ചെയ്തു. നിലമ്പൂരിൽ ബി.ജെപിയുടെ വോട്ട് എവിടെപ്പോയെന്നും അൻവർ ചോദിച്ചു.