ETV Bharat / state

തടയണ പൊളിക്കൽ: സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കാത്തത് സാങ്കേതിക തടസം കൊണ്ടെന്ന് ജില്ലാ കലക്‌ടർ - അനധികൃത തടയണ പൊളിക്കൽ

ജൂലായ് എട്ടിനകം കോടതി നിർദ്ദേശിച്ച പ്രകാരമുള്ള തടയണ പൊളിക്കൽ പ്രക്രിയ പൂർത്തിയാക്കുമെന്ന് കലക്ടർ

അനധികൃത തടയണ
author img

By

Published : Jul 5, 2019, 2:33 AM IST

മലപ്പുറം: പിവി അൻവറിന്‍റെ ഭാര്യാപിതാവിന്‍റെ ഉടമസ്‌ഥതയിലുള്ള അനധികൃത തടയണ പൊളിക്കുന്നത് സംബന്ധിച്ച് സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കാതിരുന്നത് സാങ്കേതിക തടസം കൊണ്ട് മാത്രമെന്ന് മലപ്പുറം ജില്ലാ കലക്ടർ ജാഫർ മാലിക്ക്. തടയണ പൊളിക്കൽ പ്രക്രിയ എട്ടിനകം പൂർത്തിയാക്കി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും കലക്ടർ വ്യക്തമാക്കി.

കഴിഞ്ഞ മാസം 21നാണ് അനധികൃത തടയണ പൊളിക്കാൻ ആരംഭിച്ചത്. പതിനഞ്ച് ദിവസത്തിനകം പൊളിക്കൽ പൂർത്തിയാക്കി ഈ മാസം രണ്ടിന് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പൊളിക്കൽ പ്രക്രിയ പൂർത്തിയാകാത്ത സഹചര്യത്തിലാണ് ഏഴ് മുതൽ പത്ത് ദിവസം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. എന്നാൽ കേസ് പരിഗണിച്ച സമയത്ത് കോടതിയിൽ സർക്കാർ അഭിഭാഷകൻ സത്യവാങ്മൂലം സമർപ്പിച്ചിരുന്നില്ല. സത്യവാങ്മൂലം അയച്ചതിൽ ഉണ്ടായ സാങ്കേതിക പ്രശ്നമാണ് തടസമായതെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. ജൂലായ് എട്ടിനകം കോടതി നിർദ്ദേശിച്ച പ്രകാരമുള്ള തടയണയുടെ പൊളിക്കൽ പ്രക്രിയ പൂർത്തിയാക്കുമെന്നും കലക്ടർ പറഞ്ഞു. തടയണ പൊളിക്കുന്നതിന്‍റെ വിശദമായ റിപ്പോർട്ട് അഞ്ച് ദിവസത്തിനകം സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വനത്തിനോടു ചേർന്നുള്ള ഭൂമിയിൽ തടയണ പൊളിക്കുന്നതിന് മഴയും കാട്ടാന ശല്യവും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Intro:
പി.വി.അൻവറിൻറെ ഭാര്യാപിതാവിൻറെ തടയണ പൊളിക്കുന്നത് സംബന്ധിച്ച് സത്യവാങ് മൂലം കോടതിയിൽ സമർപ്പിക്കാതിരുന്നത് സാങ്കേതിക തടസം കൊണ്ട് മാത്രമെന്ന് മലപ്പുറം ജില്ലാ കലക്റ്റർ. തടയണ പൊളിക്കൽ പ്രക്രിയ എട്ടിനകം പൂർത്തിയാക്കി
ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും കലക്റ്റർ വ്യക്തമാക്കി.

Body:കഴിഞ്ഞ മാസം ഇരുപത്തി ഒന്നിനാണ്
പി.വി.അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിൻറെ ഉടമസ്‌ഥതയിലുള്ള അനധികൃത തടയണ പൊളിക്കാൻ ആരംഭിച്ചത്. പതിനഞ്ച് ദിവസത്തിനകം പൊളിക്കൽ പൂർത്തിയാക്കി ഈ മാസം രണ്ടിന് റീപോർട്ട് സമർപ്പിക്കാൻ കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പൊളിക്കൽ പ്രക്രിയ പൂർത്തിയാകാത്ത സഹചര്യത്തിലാണ്
ഏഴ് മുതൽ പത്ത് ദിവസം കൂടി അനുവദികണമെന്ന് ആവശ്യപെട്ട് ജില്ലാ ഭരണകൂടം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. എന്നാൽ കേസ് പരിഗണിച്ച സമയത്ത് കോടതിയിൽ സർക്കാർ അഭിഭാഷകൻ സത്യവാങ്മൂലം സമർപ്പിച്ചല്ല. സത്യവാങ്മൂലം അയച്ചതിൽ ഉണ്ടായ സാങ്കേതിക പ്രശ്നമാണ് സമർപ്പികുന്നത്തിന് തടസമായതെന്ന് ജില്ലാ കലക്റ്റർ വ്യക്തമാക്കി

ജൂലായ് എട്ടിനകം കോടതി നിർദ്ദേശിച്ച പ്രകാരമുള്ള തടയണയുടെ പൊളിക്കൽ പ്രക്രിയ പൂർത്തിയാക്കുമെന്നും കലക്റ്റർ
പറഞ്ഞു

Byte

ജാഫർ മാലിക്ക്
ജില്ലാ കളക്ടർ

തടയണ പൊളിക്കുന്നതിന്റെ വിശദമായ റിപ്പോർട്ട്
അഞ്ച് ദിവസത്തിനകം സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വനത്തിനോടുചേർന്നുള്ള ഭൂമിയിൽ തടയണ പൊളിക്കുന്നതിന് മഴയും കാട്ടാന ശല്യവും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത് . Conclusion:ഇ ടി വി ഭാരത് മലപ്പുറം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.