മലപ്പുറം: യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ നേരിടുന്ന കടുത്ത അനീതിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്തയച്ച് പി വി അബ്ദുള്‍ വഹാബ് എംപി. കൊവിഡ് ബാധിതനായി മഥുര മെഡിക്കല്‍ കോളജില്‍ ദുരിതത്തില്‍ കഴിയുകയാണ് സിദ്ദിഖ് കാപ്പൻ. അദ്ദേഹത്തെ അടിയന്തരമായി മഥുര മെഡിക്കല്‍ കോളജില്‍ നിന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് (എയിംസ്) മാറ്റണം. മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു പൗരന്‍ എന്ന നിലയില്‍ സിദ്ദിഖിനുവേണ്ടി ഇടപെടേണ്ടത് നമ്മുടെ ബാധ്യതയാണെന്നും പി വി അബ്ദുള്‍ വഹാബ് എംപി ഓര്‍മപ്പെടുത്തി.
ഹാത്രസിലെ ദാരുണസംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദിഖിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ നേരത്തെ രാജ്യസഭയില്‍ പി വി അബ്ദുല്‍ വഹാബ് എംപി പ്രതിഷേധം അറിയിച്ചിരുന്നു.
കൂടുതൽ വായനക്ക്: സിദ്ദിഖ് കാപ്പന് ആശുപത്രിയിലും നരകജീവിതമെന്ന് ഭാര്യ റൈഹാന
കാര്യക്ഷമമായ ഇടപെടല്‍ ആവശ്യപ്പെട്ട് ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി,മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കും അദ്ദേഹം കത്തയച്ചിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ഫോണില്‍ ബന്ധപ്പെട്ടതായും വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.
ALSO READ: സിദ്ദിഖ് കാപ്പനോടുള്ള ക്രൂരത മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീർ