ETV Bharat / state

വീടിന്‍റെ മേല്‍ക്കൂര തകർന്ന കുടുംബത്തിന് സഹായവുമായി പഞ്ചായത്ത് - house

താൽക്കാലികമായി വാടക വീട്ടിലേക്ക് മാറ്റാൻ വാർഡ് അംഗത്തെ ചുമതലപ്പെടുത്തിയായി പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. പുതിയ വീടിനായി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകാനും നിർദ്ദേശിച്ചു. ദുരന്തനിവാരണ ഫണ്ടിലോ ലൈഫ് ഭവനപദ്ധതിയിലോ ഉൾപ്പെടുത്തി വീട് നിർമ്മിച്ച് നൽകാമെന്ന് ശാരദക്കും മക്കൾക്കും പ്രസിഡന്‍റ് ഉറപ്പ് നൽകി.

വീടിൻ്റെ മേൽക്കൂര  ഇടിഞ്ഞ്  വീടൊരുക്കാൻ  പഞ്ചായത്ത്  അവസ്‌ഥ  malappuram  house  punchayat
വീടിൻ്റെ മേൽക്കൂര ഇടിഞ്ഞ് വീണ കുടുംബത്തിന് വീടൊരുക്കാൻ സഹായിച്ച് പഞ്ചായത്ത്
author img

By

Published : Apr 12, 2020, 7:44 PM IST

മലപ്പുറം: വീട് തകർന്ന കുടുംബത്തിന് സഹായവുമായി പഞ്ചായത്ത്. മമ്പാട് പഞ്ചായത്തിലെ പള്ളിക്കുന്നേൽ വീട്ടിൽ ശാരദ എന്ന വിധവയുടെ വീടിന്‍റെ മേൽക്കൂരയുടെ ഒരു ഭാഗം കഴിഞ്ഞ ശനിയാഴ്‌ചയുണ്ടായ കാറ്റിലും മഴയിലും അടർന്ന് വീണിരുന്നു. ഇതേ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശമീന കാഞ്ഞിരാല, വാർഡ് അംഗം സുഹ്റ പനനിലത്ത്, അംഗങ്ങളായ കബീർ കാട്ടുമുണ്ട, വി.ടി നാസർ, വി.ടി ഖാസിം എന്നിവർ വീട് സന്ദർശിച്ചിരുന്നു. താൽക്കാലികമായി വാടക വീട്ടിലേക്ക് മാറ്റാൻ വാർഡ് അംഗത്തെ ചുമതലപ്പെടുത്തിയായി പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. പുതിയ വീടിനായി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകാനും നിർദ്ദേശിച്ചു. ദുരന്തനിവാരണ ഫണ്ടിലോ ലൈഫ് ഭവനപദ്ധതിയിലോ ഉൾപ്പെടുത്തി വീട് നിർമ്മിച്ച് നൽകാമെന്ന് ശാരദക്കും മക്കൾക്കും പ്രസിഡന്‍റ് ഉറപ്പ് നൽകി. വിധവയായ ശാരദയും മൂന്നു മക്കളുമാണ് മേല്‍ക്കൂര തകർന്നതിനെ തുടർന്ന് ദുരിതത്തിലായത്. ഭർത്താവ് ബാലൻ ഒരു വർഷം മുൻപാണ് മരിച്ചത്. മമ്പാട് തോട്ടിൻക്കര അംഗൻവാടിയിലെ ഹെൽപ്പറാണ് ശാരദ.

വീടിൻ്റെ മേൽക്കൂര ഇടിഞ്ഞ് വീണ നിർധന കുടുംബത്തെ സഹായിച്ച് പഞ്ചായത്ത് അധികൃതർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.