മലപ്പുറം: പി.വി.അൻവർ എം.എൽ.എയുടെ പുതിയ തന്ത്രമാണ് ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള കേസെന്ന് ഡി.സി.സി പ്രസിഡന്‍റ് വി.വി പ്രകാശ്. ആര്യാടൻ ഷൗക്കത്തിനെതിരെ കള്ളക്കേസെടുത്തതിൽ പ്രതിക്ഷേധിച്ച് പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷന് മുമ്പിൽ കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണയിൽ സംസാരിക്കുകയായിരുന്നു വി.വി പ്രകാശ്.
തന്നെ കൊല്ലാൻ ഗുഢാലോചന നടത്തിയെന്നാരോപിച്ചാണ് അൻവർ പരാതി നൽകിയത്. ഭരണസ്വാധീനം ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളുടെ പേരിൽ കേസെടുത്താൽ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് പ്രകാശ് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എ. ഗോപിനാഥ് ധർണയിൽ അധ്യക്ഷത വഹിച്ചു.