ETV Bharat / state

ഭീതിയിലായി 600ലധികം കുടുംബങ്ങള്‍ , പൊന്‍മുഖം മലയിലെ കരിങ്കല്‍ ഖനനത്തിനെതിരെ പ്രക്ഷോഭം - പൊന്‍മുഖം അനധികൃത ഖനനത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം

പട്ടാമ്പി, ഷൊര്‍ണൂര്‍ മണ്ഡലങ്ങളുടെ ഭാഗമായ മൂന്ന് പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശത്താണ് പൊന്‍മുഖം മല സ്ഥിതി ചെയ്യുന്നത്. മലയുടെ ചുറ്റും താമസിക്കുന്ന 600 ലധികം കുടുംബങ്ങളെ ദുരന്തത്തിന് ഇരയാക്കരുതെന്നാണ് പൊന്‍മുഖം ക്വാറി സമരസമിതി ഉയര്‍ത്തുന്ന ആവശ്യം

പൊന്‍മുഖം മല  പൊന്‍മുഖം മലയിലെ കരിങ്കല്‍ ഖനനത്തിനെതിരെ പ്രക്ഷോഭം  protest against ponmukham Quarry  പൊൻമുഖം ക്വാറിക്കെതിരെ പ്രതിഷേധം
ഭീതിയിലായി 600 ലധികം കുടുംബങ്ങള്‍ , പൊന്‍മുഖം മലയിലെ കരിങ്കല്‍ ഖനനത്തിനെതിരെ പ്രക്ഷോഭം
author img

By

Published : Aug 22, 2022, 10:58 PM IST

Updated : Aug 22, 2022, 11:10 PM IST

മലപ്പുറം : ജനങ്ങള്‍ക്ക് ഭീഷണിയായ പൊന്‍മുഖം മലയിലെ കരിങ്കല്‍ ഖനനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്‌ച (ഓഗസ്റ്റ് 22) വന്‍ പ്രക്ഷോഭം. ജനകീയ സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ചുണ്ടായത്. മലയുടെ ചുറ്റും താമസിക്കുന്ന 600 ലധികം വരുന്ന കുടുംബങ്ങളുടെ ഭീതി അകറ്റാന്‍ ജനപ്രതിനിധികളുടെയും ജില്ല ഭരണകൂടത്തിന്‍റെയും ഇടപെടലുണ്ടാവണമെന്നാണ് ആവശ്യം.

പൊന്‍മുഖം മലയിലെ കരിങ്കല്‍ ഖനനത്തിനെതിരെ പ്രക്ഷോഭം

'ഇനിയൊരു ദുരന്തമുണ്ടാവരുത്': പുത്തുമല, പെട്ടിമുടി, കവളപ്പാറ എന്നിവിടങ്ങളിലെ ദുരന്തങ്ങള്‍ പ്രദേശത്ത് ആവര്‍ത്തിക്കാതിരിക്കാനാണ് തങ്ങള്‍ സമരവുമായി മുന്‍പോട്ട് വന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പട്ടാമ്പി, ഷൊര്‍ണൂര്‍ മണ്ഡലങ്ങളുടെ ഭാഗമായ മൂന്ന് പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശത്തെ പൊന്‍മുഖം മല തുരക്കാനുള്ള ശ്രമം ഒരു വന്‍ ദുരന്തത്തിന് കാരണമായേക്കുമെന്നാണ് ഉയരുന്ന ആശങ്ക. 2007 ല്‍ അന്നത്തെ പട്ടാമ്പി എം.എല്‍.എ സി.പി മുഹമ്മദ്, മലയില്‍ ഖനനം നടത്തരുതെന്ന് നിയമസഭയില്‍ സബ് മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു.

അന്നത്തെ, റവന്യൂ വകുപ്പ് മന്ത്രി കെ.പി രാജേന്ദ്രന്‍ കൃത്യമായ പരിശോധന നടത്തി ഖനനം സാധ്യമാണോ എന്ന് ഉറപ്പുവരുത്താതെ യാതൊരു പ്രവര്‍ത്തനങ്ങളും ഉണ്ടാവില്ലെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ക്വാറി ഉടമ ലൈസന്‍സ് സമ്പാദിച്ച് ഇവിടെ ഖനനം നടത്താനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ്. ജനങ്ങളുടെ ജീവനും സ്വത്തും നഷ്‌ടപ്പെടുത്തുന്ന പൊന്‍മുഖം അനധികൃത ഖനനത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയരുമെന്ന് പ്രദേശവാസിയായ ഉബൈദ് പറയുന്നു.

'അനുമതി ലഭിച്ചതില്‍ ദുരൂഹത': പരിസ്ഥിതി ലോലമായ പ്രദേശത്തെ ജൈവവൈവിധ്യം, മേഖലയുടെ നിലനില്‍പ്പിന് തന്നെ ആവശ്യമാണ്. ഖനനം തുടങ്ങിയാല്‍ ജനജീവിതം തന്നെ താളംതെറ്റുമെന്ന കാര്യം ഉറപ്പാണെന്നും നെല്ലായ പഞ്ചായത്തംഗം മാടാല മുഹമ്മദാലി പറഞ്ഞു. രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒരുമിച്ച് ഖനനത്തിനെതിരെ സമരരംഗത്ത് അണിനിരക്കും. ഖനനത്തിന് അനുമതി ലഭിച്ചതില്‍ ദുരൂഹതയുണ്ട്. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കപ്പെടുന്നതുവരെ പ്രക്ഷോഭ രംഗത്തുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചേക്കറിലേറെ വരുന്ന മലയില്‍ പാറ പൊട്ടിക്കുന്നതിനും മറ്റുമായി സ്‌ഫോടകവസ്‌തുക്കള്‍ എത്തിക്കുന്നതായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഇത് ഇവിടെ ഉപയോഗപ്പെടുത്താത്തത് ദുരൂഹമാണെന്നാണ് നാട്ടുകാരുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം, വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി സമരസമിതി കണ്‍വീനര്‍ മൊയ്‌തീന്‍കുട്ടി രംഗത്തെത്തി. ജനങ്ങള്‍ക്ക് എന്ത് സംഭവിച്ചാലും തങ്ങളുടെ ലാഭം മാത്രം പ്രതീക്ഷിക്കുന്നവര്‍ക്ക് മുന്നില്‍ ദുരന്തം മുന്നില്‍ കണ്ട് ജീവിക്കേണ്ടിവരുന്ന സ്ഥിതിയാണുള്ളത്. അത്തരത്തില്‍, 600 ലധികം വരുന്ന കുടുംബങ്ങളാണുള്ളത്. അവര്‍ ആരോടാണ് പരാതി പറയേണ്ടതെന്ന് മൊയ്‌തീന്‍കുട്ടി ചോദിച്ചു.

'സമരം ശക്തമായി തുടരും': ജനങ്ങളെ ബാധിക്കുന്ന ഒരു വലിയ വിഷയത്തില്‍ പട്ടാമ്പി, ഷൊര്‍ണൂര്‍ എം.എല്‍.എമാര്‍ ജനങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് ഉറപ്പുനല്‍കാന്‍ പോലും സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. ഇത് ദുരൂഹമാണെന്നും ഖനനത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങും വരെ സമരം ശക്തമായി തുടരുമെന്നും സമരസമിതി കണ്‍വീനര്‍ പ്രഖ്യാപിച്ചു. സ്വകാര്യവ്യക്തിയുടെ ഭൂമിയും പുറമ്പോക്ക് ഭൂമിയുമടങ്ങുന്ന മല അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമാണ്. ചെങ്കല്ലും പാറയും ഇടകലര്‍ന്ന മല ഇടിഞ്ഞുവീണാല്‍ കേരളം ഏറ്റവും വലിയ ഒരു ദുരന്തം നേരിട്ട കാണേണ്ടി വരുമെന്ന് പ്രദേശവാസിയായ നിസാം പറയുന്നു.

ഖനനം തുടങ്ങിയാല്‍ വീടുകള്‍ തകര്‍ന്നുവീഴുമെന്നും തങ്ങളുടെ ആശങ്ക അധികാരികള്‍ മനസിലാക്കണമെന്നും സ്ത്രീകളടക്കമുള്ള പ്രദേശവാസികളും ആവശ്യപ്പെട്ടു. അതേസമയം, നെല്ലായ, വല്ലപ്പുഴ, ചളവറ പഞ്ചായത്തുകള്‍ ഭരിക്കുന്ന എല്‍.ഡി.എഫ് ഭരണ സമിതികള്‍ നാട്ടുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതാണ് ഏക ആശ്വാസമെന്ന് സമരസമിതി പറയുന്നു.

Last Updated : Aug 22, 2022, 11:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.