ETV Bharat / state

മലപ്പുറം പാണ്ടിക്കാട് ലഹരി മാഫിയ സജീവം ; നടപടിയെടുത്ത് പൊലീസ്

രണ്ട് ദിവസത്തിനിടെ എട്ട് കഞ്ചാവ് കേസുകള്‍.

pandikkad malappuram  kanjavu  Police  ലോക്ക് ഡൗണ്‍  കഞ്ചാവ്  കഞ്ചാവ് മാഫിയ  പൊലീസ്
മലപ്പുറം പാണ്ടിക്കാട് ലഹരി മാഫിയ സജീവമാകുന്നു; നടപടിയെടുത്ത് പൊലീസ്
author img

By

Published : May 16, 2021, 1:41 AM IST

Updated : May 16, 2021, 6:11 AM IST

മലപ്പുറം: ലോക്ക് ഡൗണിൻ്റെ മറവിൽ പാണ്ടിക്കാട് മേഖലയിൽ കഞ്ചാവ് മാഫിയ സജീവമാവുകയാണ്. കുട്ടികളെ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വിൽപ്പനയാണ് പ്രധാനം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ എട്ട് കഞ്ചാവ് കേസുകളാണ് പാണ്ടിക്കാട് പൊലീസ് പിടികൂടിയത്. ഇതിന് പുറമെ നിരോധിത പുകയില വസ്തുക്കളുടെ വിൽപ്പനയും തകൃതിയായി നടക്കുന്നുണ്ട്.

മലപ്പുറം പാണ്ടിക്കാട് ലഹരി മാഫിയ സജീവമാകുന്നു; നടപടിയെടുത്ത് പൊലീസ്

സ്റ്റേഷൻ ഹൗസ് ഓഫീസർ അമൃത രംഗന്‍റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് ഉപഭോക്താക്കളെ പിടികൂടിയത്. ഇതിന് പുറമെ ഓപ്പറേഷൻ ക്ലിയർ എന്ന പേരിൽ ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാകാത്ത കഞ്ചാവ് ഉപഭോക്താക്കളെ കണ്ടെത്താൻ പൊലീസിന് സാധിച്ചു. ഇവർക്ക് ലഹരിവസ്തു എത്തിച്ച് നൽകുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചതായി അമൃതരംഗൻ പറഞ്ഞു.

also read: മലപ്പുറം ജില്ലയിലെ ഓക്സിജൻ പ്ലാന്‍റ് ഉപേക്ഷിക്കാനുള്ള നടപടി പ്രതിഷേധാർഹം: പി.കെ കുഞ്ഞാലിക്കുട്ടി

ലഹരി വേട്ടയ്‌ക്കൊപ്പം ആളുകൾ കൂട്ടം കൂടിയിരിക്കാനുള്ള സാഹചര്യം ഇല്ലാതാക്കാൻ നാട്ടിൻപുറത്തെ അനധികൃത ഷെഡ്ഡുകൾ പൊളിച്ച് മാറ്റുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. പിഴ ചുമത്തിയിട്ടും ഫലം കാണാതായതോടെയാണ് ഇത്തരം അനധികൃത ഇരിപ്പിടങ്ങൾ പൊളിച്ചുമാറ്റാൻ തുടങ്ങിയത്. കഞ്ചാവ് ഉപഭോഗത്തിന് തടയിടാനും പൊലീസിന് ഇതുവഴി സാധിച്ചിട്ടുണ്ട്.

Last Updated : May 16, 2021, 6:11 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.