മലപ്പുറം: പി.വി.അൻവർ എം.എൽ.എയെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന പരാതിയിൽ, ആര്യാടൻ ഷൗക്കത്ത് ഉൾപ്പെടെ 10 പേർക്കെതിരെ പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തു. പാട്ടകരിമ്പ് റീഗൾ എസ്‌റ്റേറ്റ് ഉടമകളും കൊല്ലം സ്വദേശികളുമായ മുരുകേശ് നരേന്ദ്രൻ, ജയാ മുരുകേശ് സാംസ്ക്കാരിക സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, എം.പി.വിനോദ്, യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാജഹാൻ പായമ്പാടം, മൂർഖൻ ഷറഫുദ്ദീൻ, കണ്ണൂർ സ്വദ്ദേശികളായ ലിനിഷ്, ജിഷ്ണു, വിപിൻ, അഭിലാഷ് എന്നിവർ ഉൾപ്പെടെ 10 പേർക്കെതിരെയാണ് കേസെടുത്തത്.
കണ്ണൂർ സ്വദേശികളായ കൊലകേസ് പ്രതിയുൾപ്പടെയുള്ള നാല് അംഗ ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് തന്നെ വധിക്കാൻ ഇവർ ഗൂഢാലോചന നടത്തിയെന്ന എം.എൽ.എയുടെ പരാതിയിലാണ് പൂക്കോട്ടുംപാടം സ് റ്റേഷൻ ഇൻസ്പെക്ടർ വിഷ്ണു കേസെടുത്തത്. പി.വി.അൻവർ എം എൽ എ യിൽ നിന്നും മൊഴിയെടുത്തതായും, കണ്ണൂർ സ്വദേശികളായ പ്രതികളിൽ നിന്നും കണ്ണൂരു പോയി മൊഴിയെടുക്കുമെന്നും ഇൻസ്പെകടർ വിഷ്ണു പറഞ്ഞു.