മലപ്പുറം: താനൂരിലെ ചീരാന്‍ കടപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ട കാറില്‍ നിന്നും വാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തു. തീരത്തെ റോഡിന് സമീപം നിര്‍ത്തിയിട്ട കെ എല്‍ 46 എല്‍ 5568 രജിസ്ട്രേഷനിലുള്ള നാനോ കാറില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
രണ്ട് വാള്‍, നാല് സ്റ്റീല്‍ റോഡ് എന്നിവയാണ് വാഹനത്തില്‍ നിന്നും ലഭിച്ചത്. എസ്ഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം ആയുധങ്ങളും വാഹനവും കസ്റ്റഡിയിലെടുത്തു. കാര്‍ നാല് ദിവസമായി വിവിധയിടങ്ങളില്‍ നിര്‍ത്തിയിട്ടിരുന്നെന്ന് നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.