ETV Bharat / state

ഓണ വിപണിയില്‍ പൊലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റം - onnam market news

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എടക്കരയിലെ ഓണ വിപണിയില്‍ പൊലീസ് ഇടപെട്ടതാണ് വാക്കേറ്റത്തില്‍ കലാശിച്ചത്.

ഓണവിപണി വാര്‍ത്ത  സംഘര്‍ഷം വാര്‍ത്ത  onnam market news  conflict news
സംഘര്‍ഷം
author img

By

Published : Aug 29, 2020, 10:31 PM IST

മലപ്പുറം: എടക്കരയിലെ ഓണവിപണിയില്‍ പൊലീസ് ഇടപെട്ടത് വാക്കേറ്റത്തിന് ഇടയാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു പൊലീസിന്‍റെ ഇടപെടല്‍. ഇതേ തുടര്‍ന്ന് അങ്ങാടിയില്‍ എത്തിയ വ്യാപാരികളും ഉപഭോക്താക്കളും ഉള്‍പ്പെടെ പൊലീസിനെതിരെ തിരിഞ്ഞു. നിലമ്പൂർ തഹസിൽദാർ സുഭാഷ് ചന്ദ്രബോസ് സ്ഥലത്ത് എത്തിയതോടെയാണ് സമാധാനാന്തരീക്ഷം പുനസ്ഥാപിച്ചത്.

അകലം പാലിച്ച് കടകളിൽ സാധനങ്ങൾ വാങ്ങാൻ നാട്ടുകാർക്ക് സൗകര്യം നൽകണമെന്നും ഉപഭോക്താക്കളെ തടയരുതെന്നും തഹസിൽദാർ പൊലീസിന് നിർദേശം നൽകി. മുന്നറിയിപ്പില്ലാതെ പൊലീസ് ഉപഭോക്താക്കളെ തടുയുന്നത് കച്ചവടക്കാരെ വൻ കടകെണിയിലാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്‍റ് അനിൽ ലൈലാക്ക് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.