ETV Bharat / state

മുസ്ലിം ലീഗിനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്‌ത ശോഭ സുരേന്ദ്രന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി - കുഞ്ഞാലിക്കുട്ടി വാർത്ത

ശോഭാ സുരേന്ദ്രനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു

Kunjalikutty reply to sobha surendran  kunjalikutty on nda invitation  pk kunjalikutty news  Sobha Surendran news  ശോഭ സുരേന്ദ്രന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി  കുഞ്ഞാലിക്കുട്ടി വാർത്ത  ശോഭ സുരേന്ദ്രൻ വാർത്ത
മുസ്ലിം ലീഗിനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്‌ത ശോഭ സുരേന്ദ്രന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി
author img

By

Published : Feb 27, 2021, 11:24 PM IST

Updated : Feb 28, 2021, 3:54 AM IST

മലപ്പുറം: മുസ്ലിംലീഗിനെ എൻഡിഎയിലേക്ക് ക്ഷണിച്ച ശോഭാ സുരേന്ദ്രന് മറുപടിയുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഒരു സ്വകാര്യ ചാനലിന് നൽകിയ ആഭിമുഖ്യത്തിൽ ശോഭാ സുരേന്ദ്രൻ മുസ്ലിം ലീഗിനെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് മറുപടിയായാണ് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. ഞങ്ങളെ ക്ഷണിക്കാൻ മാത്രം നിങ്ങൾ വളർന്നിട്ടില്ല, അതിന് വെച്ച വെള്ളം അങ്ങോട്ട് വാങ്ങി വെച്ചോളൂ എന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

മുസ്ലിം ലീഗിനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്‌ത ശോഭ സുരേന്ദ്രന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

എൻഡിഎയിലേക്ക് നിലവിൽ ക്ഷണിക്കാൻ നല്ലത് കേരളം ഇപ്പോൾ ഭരിക്കുന്നവരെയാണെന്നും അവർ എൻഡിഎയുടെ ഭാഷയിലാണ് നിലവിൽ സംസാരിക്കുന്നതെന്നും അവരെ നിങ്ങൾ ഒന്ന് ശ്രമിച്ചു നോക്കു എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേർത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ കൂടെ നിൽക്കാൻ കഴിഞ്ഞതിൽ തങ്ങൾക്ക് അഭിമാനം ഉണ്ടെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ശോഭാ സുരേന്ദ്രനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പികെ കുഞ്ഞാലിക്കുട്ടിയും മറുപടിയുമായി രംഗത്തെത്തിയത്. ശോഭാ സുരേന്ദ്രന്‍റെ പ്രസ്‌താവന ആദ്യം തള്ളിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മുസ്ലിം ലീഗുമായി യാതൊരു തരത്തിലുള്ള ബന്ധവും ഉണ്ടാകില്ല എന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മുസ്ലിം ലീഗ് നയം മാറ്റി വന്നാൽ എൻഡിഎയിലേക്ക് സ്വീകരിക്കാൻ തയ്യാറാണെന്നായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം.

Last Updated : Feb 28, 2021, 3:54 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.