മലപ്പുറം: വാഴക്കാട് പഞ്ചായത്തിലെ ഇടശേരിക്കുന്ന്, വല്ലങ്കോത്, തായം, വാഴക്കാട് ടൗൺ എന്നിവിടങ്ങളില്‍ പി കെ കുഞ്ഞാലികുട്ടി എം പി സന്ദർശിച്ചു. വെള്ളം കയറിയ വീടുകൾ, സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ച എംപി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെയും യോഗം വിളിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ യോഗത്തിൽ തീരുമാനമായി. പ്രളയബാധിതരെ മാറ്റി പാർപ്പിക്കുന്നതിനായി വാഴക്കാട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ദുരിതാശ്വാസ പ്രവർത്തങ്ങൾക്കായി ബോട്ടുകൾ അടിയന്തരമായി എത്തിക്കുന്നതിനും നിർദേശം നൽകി.
പ്രളയ ബാധിത പ്രദേശങ്ങൾ പി കെ കുഞ്ഞാലികുട്ടി സന്ദർശിച്ചു - flood affected areas
വെള്ളം കയറിയ വീടുകൾ, സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ച എംപി സന്ദർശിച്ചു
മലപ്പുറം: വാഴക്കാട് പഞ്ചായത്തിലെ ഇടശേരിക്കുന്ന്, വല്ലങ്കോത്, തായം, വാഴക്കാട് ടൗൺ എന്നിവിടങ്ങളില്‍ പി കെ കുഞ്ഞാലികുട്ടി എം പി സന്ദർശിച്ചു. വെള്ളം കയറിയ വീടുകൾ, സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ച എംപി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെയും യോഗം വിളിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ യോഗത്തിൽ തീരുമാനമായി. പ്രളയബാധിതരെ മാറ്റി പാർപ്പിക്കുന്നതിനായി വാഴക്കാട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ദുരിതാശ്വാസ പ്രവർത്തങ്ങൾക്കായി ബോട്ടുകൾ അടിയന്തരമായി എത്തിക്കുന്നതിനും നിർദേശം നൽകി.
Conclusion:Etv bharat malappuram