ETV Bharat / state

മദ്യം അനിവാര്യം, പ്രാര്‍ഥനകള്‍ അനാവശ്യമെന്നുമാണ് സര്‍ക്കാര്‍ നിലപാടെന്ന് കുഞ്ഞാലിക്കുട്ടി - സർക്കാരിനെതിരെ കുഞ്ഞാലിക്കുട്ടി

ജനങ്ങളുടെ വിശ്വാസത്തേക്കാള്‍ സര്‍ക്കാരിന് പരിഗണന മറ്റ് പലതിനോടുമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

pk kunjalikutty news  pk kunjalikutty malappuram  pk kunjalikutty against government  പികെ കുഞ്ഞാലിക്കുട്ടി വാർത്ത  സർക്കാരിനെതിരെ കുഞ്ഞാലിക്കുട്ടി  ആരാധനാലയങ്ങളുടെ വിഷയത്തിൽ കുഞ്ഞാലിക്കുട്ടി
പി.കെ കുഞ്ഞാലിക്കുട്ടി
author img

By

Published : Jul 13, 2021, 10:25 PM IST

മലപ്പുറം : ആരാധനാലയങ്ങളില്‍ അവയുടെ വലിപ്പമനുസരിച്ച് വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി.

പ്രോട്ടോക്കോൾ പാലിച്ച് ജുമുഅ നടത്താനുള്ള അനുമതി നല്‍കുക, ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കുക എന്ന ആവശ്യങ്ങളുന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്‌ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരാധനാലയങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുറക്കണമെന്ന് വിവിധ മതസംഘടനകള്‍ ആവശ്യപ്പെട്ടിട്ടും അതിനോട് മുഖംതിരിച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍. ജനങ്ങളുടെ വിശ്വാസത്തേക്കാള്‍ സര്‍ക്കാരിന് പരിഗണന മറ്റ് പലതിനോടുമാണ്. യാതൊരു മാനദണ്ഡവും പാലിക്കാതെ മദ്യശാലകൾ തുറന്നു.

ഹൈക്കോടതി പോലും ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിട്ടും മദ്യപാനം അനിവാര്യമാണെന്നും വിശ്വാസവും പ്രാര്‍ഥനകളും അനാവശ്യമാണെന്നുമാണ് സര്‍ക്കാരിന്‍റെ വീക്ഷണം.

Also Read: 'നേരിടേണ്ട രീതിയിൽ നേരിടും'; ടി നസറുദ്ദീന് മുഖ്യമന്ത്രിയുടെ മറുപടി

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് പോലും കുറ്റമാണെന്ന അഭിപ്രായം ഇടതുപക്ഷത്തിനാവാം. എന്നാല്‍ അത് മുഴുവന്‍ വിശ്വാസികളുടെയും മേല്‍ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യജീവിതത്തിന്‍റെ ഭാഗമാണ് വിശ്വാസമെന്ന് ചിന്തിക്കുന്ന നിരവധിയാളുകളുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണ്.

പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട്

സംസ്ഥാനത്ത് തോന്നിയപോലെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുകയും പിന്‍വലിക്കുകയും ചെയ്യുന്നതിനെ വിദഗ്‌ധ സമിതി പോലും വിമര്‍ശിച്ചതാണ്. ഇത്തരം നിയന്ത്രണങ്ങള്‍ കാരണം ജനങ്ങള്‍ അനുദിനം പ്രയാസപ്പെടുന്ന കാഴ്‌ചയാണ്.

തൊഴിലാളികളും, വ്യാപാരികളും, വ്യവസായികളും, തൊഴില്‍ രഹിതരും, സ്വാശ്രയ മേഖലയിലെ അധ്യാപകരുമെല്ലാം ജീവിക്കാനുള്ള സമരത്തിലാണ്. എന്നാല്‍, അവരുടെ ശബ്‌ദം കേള്‍ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറല്ല.

പള്ളികളില്‍ ജുമുഅ നടത്താനും പെരുന്നാള്‍ നിസ്‌കാരത്തിനും അനുമതി നല്‍കണമെന്നും, അനുമതി നൽകിയില്ലെങ്കിലുള്ള പ്രതിഷേധം സൂചനാപണിമുടക്കില്‍ ഒതുങ്ങില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.