ETV Bharat / state

കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗിന്‍റെ നിയമസഭാകക്ഷി നേതാവ് - iuml

എം.കെ.മുനീറിനെ ഉപനേതാവായും കെ.പി.എ.മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് ക്ഷതമേറ്റിരിക്കുന്നുവെന്ന പ്രചാരണങ്ങൾ അതിശയോക്തിപരമാണെന്നും മുഹമ്മദ് ബഷീർ പറഞ്ഞു.

pk-kunhalikutty-mk-muneer-muslim-league  കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗിന്‍റെ നിയമസഭാകക്ഷി നേതാവ്  എം.കെ.മുനീർ  ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്  iuml  kerala election
കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗിന്‍റെ നിയമസഭാകക്ഷി നേതാവ്
author img

By

Published : May 7, 2021, 3:06 AM IST

മലപ്പുറം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്‍റെ നിയമസഭാകക്ഷി നേതാവായി പികെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. വേങ്ങരയിൽ നിന്ന് മത്സരിച്ച് ജയിച്ചാണ് നിയമസഭയിൽ എത്തിയത്. ഇന്ന് ചേർന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗമാണ് കുഞ്ഞാലിക്കുട്ടിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. എം.കെ.മുനീറിനെ ഉപനേതാവായും കെ.പി.എ.മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തെരഞ്ഞെടുത്തു.

പാണക്കാട് ഹൈദരലി തങ്ങള്‍
കൂടുതൽ വായനയ്ക്ക്: കുഞ്ഞാലിക്കുട്ടിക്ക്​ എതിരെ വാ​ട്‌​സ്ആ​പ്പ് സ്​റ്റാറ്റസ് വെട്ടിലായി എം. ഉമ്മർ

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഉണ്ടായ ഇടത് തരംഗത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടി ഉണ്ടായപ്പോഴും മുസ്ലിം ലീഗിന് ഏറെക്കുറെ മികച്ച പ്രകടനം കാഴ്ചവെക്കാനായെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ഉന്നതാധികാര സമിതി യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ബിജെപിയുടെ താഴോട്ട് പോക്കിൽ ബലപ്പെട്ട സംഭാവന നൽകിയ പാർട്ടിയാണ് മുസ്ലിം ലീഗെന്നും തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് ക്ഷതമേറ്റിരിക്കുന്നുവെന്ന പ്രചാരണങ്ങൾ അതിശയോക്തിപരമാണെന്നും മുഹമ്മദ് ബഷീർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.