ETV Bharat / state

വളാഞ്ചേരിയില്‍ നിന്ന് 1.65 കോടി കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍ - കുഴല്‍പ്പണവേട്ട

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് പൊലീസ് കുഴല്‍പ്പണം പിടികൂടിയത

KL_MPM_01_03_06_22_VALANCHERY KUYALPANAM_10006  Valanchery pipe money  Valanchery police caught pipe money  കുഴല്‍പ്പണവേട്ട  വളാഞ്ചേരി കുഴല്‍പ്പണവേട്ട
വളാഞ്ചേരിയില്‍ നിന്ന് 1.65 കോടി കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍
author img

By

Published : Jun 4, 2022, 11:43 AM IST

മലപ്പുറം: കാറില്‍ കടത്താന്‍ ശ്രമിച്ച ഒന്നരകോടിയിലധികം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേര്‍ പിടിയില്‍. പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി കുറുവേലി അന്‍സാർ, വല്ലപ്പുഴ സ്വദേശി തൊടിയിൽ ഫൈസൽ എന്നിവരെയാണ് വളാഞ്ചേരി പൊലീസ് കസ്‌റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനയ്‌ക്കിടെയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.

വളാഞ്ചേരിയില്‍ 1.65 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

1.65 കോടി രൂപയുടെ കുഴല്‍പ്പണമാണ് അന്‍സാർ, ഫൈസൽ എന്നിവരുടെ പക്കലുണ്ടായിരുന്നത്. കാറിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്ന നിലയിലാണ് അന്വേഷണസംഘം പണം കണ്ടെടുത്തത്. കഴിഞ്ഞ ഒരുമാസത്തിനിടെ പത്തു കോടിയോളം രൂപയുടെ കുഴൽപ്പണമാണ് പ്രദേശത്ത് നിന്ന് മാത്രം പിടികൂടിയത്.

സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുന്ന കുഴല്‍പ്പണ മാഫിയക്കെതിരെ പരിശോധന ശക്തമാക്കാനാണ് പൊലീസിന്‍റെ തീരുമാനം. സിഐ കെജി.ജിനേഷിന്‍റെ നേതൃത്വത്തില്‍ എസ്ഐമാരായ നൗഷാദ്, ഷമീൽ, സിപിഒമാരായ വിനീത്, ക്ലിൻറ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.