മലപ്പുറം: കാളികാവിന്‍റെ വരൾച്ചാ ലഘൂകരണത്തിനായുള്ള സ്ഥിരം തടയണ നിർമാണം തുടങ്ങി. 70 ലക്ഷം രൂപ ചെലവിൽ ചെറുകിട ജലസേചന വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. കാളികാവ് ജംഗ്ഷൻ ബസ് സ്റ്റാന്‍ഡിന്‍റെ പുറകിൽ പാലത്തിന് സമീപം ചെക്ക്ഡാം നിർമിക്കും.
കാളികാവ് ജംഗ്ഷൻ, അങ്ങാടി, പള്ളിക്കുന്ന് പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് 23 മീറ്റർ നീളത്തിൽ സ്ഥിരം തടയണ നിർമിക്കുന്നത്. രണ്ട് മാസം കൊണ്ട് പ്രവർത്തി പൂർത്തീകരിക്കാനാണ് ഇറിഗേഷൻ വകുപ്പ് തീരുമാനം. ആധുനിക രീതിയിലുള്ള ഫൈബർ ഷട്ടറുകളായിരിക്കും ഡാമിന് ഉപയോഗിക്കുക. ചെക്ക് ഡാം പൂർത്തിയാകുന്നതോടെ പ്രദേശത്തെ ജനങ്ങൾക്ക് ഗുണകരമാകും.