ETV Bharat / state

കരിപ്പൂർ - ദുബായ് വിമാനം റദ്ദാക്കി ; പ്രതിഷേധം

ശനിയാഴ്ച രാത്രി 7.50നായിരുന്നു കരിപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ ഞായറാഴ്ച രാത്രി വരെ സമയം ക്രമീകരിച്ച് യാത്രക്കാരെ എയർപോർട്ടിൽ കുടുക്കിയ ശേഷം വിമാനം റദ്ദാക്കുകയായിരുന്നു.

Passengers protest against cancellation of flightKaripur  കരിപ്പൂർ ദുബായ് വിമാനം റദ്ദാക്കിയ സംഭവം  വിമാനം റദ്ദാക്കിയതിൽ യാത്രക്കാരുടെ പ്രതിഷേം  കരിപ്പൂർ ദുബായ് സ്പൈസ് ജെറ്റ് വിമാനം  Karipur dubai spicejet flight
കരിപ്പൂർ ദുബായ് വിമാനം റദ്ദാക്കിയതിൽ പ്രതിഷേധം
author img

By

Published : Apr 11, 2021, 8:47 PM IST

Updated : Apr 11, 2021, 10:29 PM IST

മലപ്പുറം: കരിപ്പൂർ - ദുബായ് വിമാനം റദ്ദാക്കിയതിൽ യാത്രക്കാരുടെ പ്രതിഷേധം. ശനിയാഴ്ച രാത്രി 7:50ന് പുറപ്പെടേണ്ട കരിപ്പൂർ ദുബായ് സ്പൈസ് ജെറ്റ് വിമാനമാണ് പല തവണ സമയം മാറ്റിയ ശേഷം ഞായറാഴ്ച റദ്ദാക്കിയത്. 24 മണിക്കൂറിൽ അധികമാണ് യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങിയത്.

ശനിയാഴ്ച രാത്രി 7.50നായിരുന്നു കരിപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ വിമാനം രാത്രി 11.40ലേക്ക് മാറ്റിയെന്ന് അറിയിപ്പ് ലഭിച്ചു. വൈകാതെ വിമാനം പുറപ്പെടുമെന്ന് കരുതിയ യാത്രക്കാർ പക്ഷേ വീണ്ടും നിരാശരായി. ഞായറാഴ്ച രാവിലെ എട്ട് മണിക്ക് വിമാനം പുറപ്പെടുമെന്ന് വീണ്ടും അറിയിപ്പ് വന്നതോടെ യാത്രക്കാർ പ്രതിഷേധിച്ചു. തുടർന്ന് രാത്രിയിലേയ്ക്ക് മാറ്റി. പിന്നീടാണ് വിമാനം റദ്ദാക്കിയതായി അധികൃതർ അറിയിച്ചത്.

കരിപ്പൂർ - ദുബായ് വിമാനം റദ്ദാക്കി ; പ്രതിഷേധം

ഇതോടെ കടുത്ത പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തുകയായിരുന്നു. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കേണ്ടി വന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പകരം സംവിധാനം ഒരുക്കാമെന്ന് അധികൃതർ അറിയിച്ചെങ്കിലും ഔദ്യോഗിക അറിയിപ്പുകൾ ലഭിക്കാത്തതിനാൽ വിദൂരദിക്കുകളിൽ നിന്നെത്തിയ യാത്രക്കാർ കടുത്ത പ്രതിസന്ധിയിലായി.

Also read: എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിൽ ഇടിച്ചിറക്കി

Last Updated : Apr 11, 2021, 10:29 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.