മലപ്പുറം: കൊവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമായി നാടുകാണി ചുരത്തിലെ ജില്ലാ അതിർത്തിയിൽ യാത്രാക്കാരെ പരിശോധിക്കുന്നു. ആരോഗ്യ വകുപ്പും പൊലീസും സംയുക്തമായാണ് പരിശോധനക്കുള്ള സൗകര്യമൊരുക്കുന്നതെന്ന് ജില്ലാ കലക്‌ടർ ജാഫർ മാലിക് അറിയിച്ചു.
ബസുകള്‍, ചരക്കു വാഹനങ്ങള്‍, മറ്റു വാഹനങ്ങള്‍ എന്നിവയില്‍ ജില്ലയിലേക്ക് എത്തുന്നവരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് ഉറപ്പു വരുത്തും. രോഗ ലക്ഷണങ്ങളുള്ളവരെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും. ചുമ, ജലദോഷം തുടങ്ങി മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ച് ആരോഗ്യസ്ഥിതി ഉറപ്പു വരുത്തും. ഇങ്ങനെ എത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് അറിയിക്കും.