മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പത്താം ഓർമ്മ ദിനത്തിന്‍റെ ഭാഗമായി മത-രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ ഒത്തുചേര്‍ന്നു. 'ഓർമ്മകളിലെ പത്തുവർഷങ്ങൾ' അനുസ്‌മരണ സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
2009 ഓഗസ്റ്റ് ഒന്നിനായിരുന്നു ജാതിമതഭേദമന്യേ കേരള സമൂഹത്തിന്‍റെ ആശാകേന്ദ്രമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വിടവാങ്ങിയത് .1975 സെപ്റ്റംബർ ഒന്ന് മുതൽ മരണം വരെ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്നു. സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാർ, സംവിധായകൻ ജയരാജ്, മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് തുടങ്ങിയവര്‍ അനുസ്‌മരണ സമ്മേളനത്തില്‍ പങ്കെടുത്തു.