ETV Bharat / state

ഹൈദരലി തങ്ങളെ അവസാനമായി ഒരുനോക്കുകാണാന്‍ ആയിരങ്ങള്‍ ; ആദരമര്‍പ്പിച്ച് മുഖ്യമന്ത്രി - Panakkad Hyderali shihab thangal passes away

മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്‌ദുറഹ്‌മാന്‍ എന്നിവര്‍ ടൗണ്‍ഹാളിലെത്തി ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് അന്തിമോപചാരമര്‍പ്പിച്ചു

Panakkad Hyderali shihab thangal public view in malappuram town hall  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു  മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങ  Panakkad Hyderali Shihab Thanga, President of the Muslim League  Panakkad Hyderali shihab thangal passes away  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
ഹൈദരലി തങ്ങളെ അവസാനമായി കാണാന്‍ ഓടിയെത്തിയത് ആയിരങ്ങള്‍; മുഖ്യമന്ത്രി നേരിട്ടെത്തി ആദരമര്‍പ്പിക്കും
author img

By

Published : Mar 6, 2022, 10:00 PM IST

Updated : Mar 6, 2022, 10:25 PM IST

മലപ്പുറം : മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍. മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം കാണാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരടക്കം വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. ഖബറടക്കം തിങ്കളാഴ്‌ച രാവിലെ ഒന്‍പതിന് പാണക്കാട് ജുമ മസ്‌ജിദില്‍ നടക്കും.

ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം കാണാന്‍ മലപ്പുറം ടൗണ്‍ഹാളില്‍ എത്തിയത് ആയിരങ്ങള്‍

ALSO READ: 'മതസൗഹാര്‍ദത്തിന് വേണ്ടി നിലകൊണ്ടു'; ഹൈദരലി തങ്ങളെ അനുസ്‌മരിച്ച് കോടിയേരി

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്‌ദുറഹിമാന്‍ എന്നിവര്‍ ടൗണ്‍ഹാളിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. മുഖ്യമന്ത്രി രാത്രി 10 മണിയോടെയാണ് ആദരമര്‍പ്പിക്കാനെത്തിയത്. എറണാകുളം അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം.

12 വർഷമായി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനായിരുന്നു. 1947 ജൂൺ 15ന് മലപ്പുറം പാണക്കാട് ജനിച്ച ഹൈദരലി ശിഹാബ് തങ്ങൾ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനാണ്.

Last Updated : Mar 6, 2022, 10:25 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.