മലപ്പുറം: യാത്രാ ദുരിതത്തിന്‍റെ നേർക്കാഴ്ച്ച കാണണമെങ്കിൽ ചാലിയാർ പഞ്ചായത്തിലെ പാലക്കയം ആദിവാസി കോളനിയിൽ എത്തണം. അകമ്പാടം അങ്ങാടിയിൽ നിന്നും 11 കിലോമീറ്റർ അകലെയാണ് പാലക്കയം ആദിവാസി കോളനി.
ഇവിടേക്കുള്ള പാതയിൽ ഇരുചക്ര വാഹനങ്ങൾക്ക് പോലും സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. ചാലിയാർ ഗ്രാമപഞ്ചായത്ത് രൂപീകൃതമായ ശേഷം റോഡ് നിർമ്മിക്കുമെന്ന വാഗ്‌ദാനം മാത്രമാണ് മാറി വരുന്ന ജനപ്രതിനിധികൾ നൽകുന്നത്. കോളനിയിലേക്ക് റോഡ് യഥാർഥ്യമായ ശേഷമേ ഇനി വോട്ട് ചെയ്യൂവെന്ന നിലപാടിലാണ് കോളനി നിവാസികൾ.