ETV Bharat / state

കലോത്സവത്തിലെ സ്വാഗതഗാന വിവാദം : സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായത് മാപ്പർഹിക്കാത്ത തെറ്റെന്ന് പി കെ കുഞ്ഞാലിക്കുട്ടി

author img

By

Published : Jan 5, 2023, 6:15 PM IST

Updated : Jan 5, 2023, 7:03 PM IST

കലോത്സവത്തിലെ സ്വാഗത ഗാനത്തിൽ തീവ്രവാദികളെ അവതരിപ്പിക്കാൻ മുസ്ലിം സമുദായത്തിന്‍റെ വേഷം ഉപയോഗിച്ചതാണ് വിവാദത്തിന് കാരണമായത്

പി കെ കുഞ്ഞാലിക്കുട്ടി  കലോത്സവത്തിലെ സ്വാഗതഗാന വിവാദം  kerala school kalothsavam  kerala news  malayalam news  p k kunhalikutty ctiticized gov  p k kunhalikutty  Muslim league  Welcome Song Controversy at Kalothsavam  തീവ്രവാദികളെ അവതരിപ്പിക്കാൻ മുസ്ലീം വേഷം  കലോത്സത്തിലെ സ്വാഗത ഗാനം  മുസ്ലീം സമുദായത്തിന്‍റെ വേഷം  Muslim garb to portray terrorists  കേരള സ്‌കൂൾ കലോത്സവം
സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായ മാപ്പർഹിക്കാത്ത തെറ്റ്
പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കാണുന്നു

മലപ്പുറം : കോഴിക്കോട് നടക്കുന്ന സംസ്ഥാന കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്‌കരണത്തില്‍ സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായത് മാപ്പർഹിക്കാത്ത തെറ്റെന്ന് മുസ്ലിം ലീഗ്‌ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അത് അവതരിപ്പിച്ചവരുടെ മനസിൽ എന്തോ ഒന്ന് വക്രമായുണ്ട്. അല്ലെങ്കിൽ ഒരു വിഭാഗത്തിന്‍റെ വസ്‌ത്രധാരണ രീതി തീവ്രവാദ വിഭാഗത്തിന്‍റെ ചിഹ്നമായി അവതരിപ്പിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

അശ്രദ്ധ കൊണ്ട് സംഭവിച്ചതാണെന്ന് കരുതുന്നില്ല. അവതരിപ്പിച്ചവരുടെ മനസിന്‍റെ വക്രത തന്നെയാണ് വെളിവായത്. അത് തിരിച്ചറിയാൻ പറ്റാഞ്ഞതും പ്രശ്‌നം തന്നെയാണ്. ഇത്തരത്തിലൊന്ന് സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ ഉദ്‌ഘാടന വേദിയിൽ നടന്ന സംഗീത ശിൽപ്പത്തിൽ മുസ്ലിം വിരുദ്ധത ആരോപിച്ച് വിവിധ സംഘടനകള്‍ ഇതിനകം രംഗത്തുവന്നിട്ടുണ്ട്. സംഭവം സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ കലോത്സവത്തിന്‍റെ ആദ്യദിവസം മുതൽ തന്നെ വലിയ രീതിയിൽ വിവാദങ്ങൾക്ക് ഇടയാവുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാക്കൾ രംഗത്തെത്തിയത്.

സാധാരണ രീതിയിൽ ഇത്തരം പരിപാടിയിൽ കറുത്ത വസ്‌ത്രം അണിഞ്ഞ അഭിനേതാക്കളാണ് എത്താറുള്ളത്. എന്നാൽ മുസ്ലിം വേഷം അണിഞ്ഞ് എത്തിയത് ശരിയായില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു സർക്കാറിന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് ഇവിടെ നടന്നത്.

അങ്ങനെ കാണിച്ചത് തെറ്റാണെന്ന്, ജാതിമതഭേദമില്ലാതെ എല്ലാവരും ഇപ്പോൾ പറയുന്നുണ്ട്. സാഹോദര്യവും മതമൈത്രിയും ദേശസ്‌നേഹവും എല്ലാം പറയുന്ന ദൃശ്യാവിഷ്‌കാരത്തിൽ തീവ്രവാദിയായി മുസ്ലിം വേഷം അവതരിപ്പിച്ചത് യാദൃശ്ചികമല്ലെന്നും മുസ്ലിം ലീഗ് വ്യക്തമാക്കി.

Last Updated : Jan 5, 2023, 7:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.