ETV Bharat / state

കൈക്കൂലിക്കേസ്; കുറ്റിപ്പുറം കെഎസ്ഇബി ഓഫീസിലെ ഓവർസിയർ അറസ്റ്റില്‍ - KSEB Section Office in Kuttippuram

വീട്ടിലുള്ള വൈദ്യുതി കണക്ഷൻ നിർമാണ ആവശ്യത്തിലേക്ക് ഉപയോഗിക്കുന്നതിനായി 700 രൂപ കൈക്കൂലി വാങ്ങവേയാണ് വിജിലൻസ് അറസ്റ്റ്

കൈക്കൂലിക്കേസ്  കുറ്റിപ്പുറം കെഎസ്ഇബി ഓഫീസിലെ ഓവർസിയർ  മൈക്കിൾ പിള്ള  KSEB Section Office in Kuttippuram  Overseer arrested
കൈക്കൂലിക്കേസ്; കുറ്റിപ്പുറം കെഎസ്ഇബി ഓഫീസിലെ ഓവർസിയർ അറസ്റ്റില്‍
author img

By

Published : Feb 4, 2020, 10:11 AM IST

മലപ്പുറം: കൈക്കൂലി വാങ്ങവേ കുറ്റിപ്പുറം കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ഓവർസിയർ മൈക്കിൾ പിള്ളയെ വിജിലൻസ് അറസ്റ്റ് ചെയ്തു. വീട്ടിലുള്ള വൈദ്യുതി കണക്ഷൻ നിർമാണ ആവശ്യത്തിലേക്ക് ഉപയോഗിക്കുന്നതിന് ഒത്താശ ചെയ്തതിനാണ് അറസ്റ്റ്. 700 രൂപ കൈക്കൂലി വാങ്ങവേയാണ് വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും പണവും പിടിച്ചെടുത്തു.

കെട്ടിട നിർമാണ ജോലികൾക്ക് വേണ്ടി താൽക്കാലിക കണക്ഷൻ നൽകാൻ 1300 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പിന്നീട് 700 രൂപയായി കുറച്ചു. വിജിലൻസിനെ അറിയിച്ചതിനെ തുടർന്ന് അവരുടെ നിർദേശപ്രകാരമാണ് പരാതിക്കാരന്‍ ഓഫീസിലെത്തി മൈക്കിൾ പിള്ളക്ക് പണം കൈമാറിയത്. തൊട്ടുപിന്നാലെ വിജിലൻസ് ഡിവൈഎസ്പി രാമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള 12 അംഗ സംഘം കെഎസ്ഇബി സെക്ഷൻ ഓഫീസിലെത്തി പിള്ളയെ കസ്റ്റഡിയിൽ എടുത്തു.

Intro:വീടിനുള്ള വൈദ്യുതി കണക്ഷൻ നിർമ്മാണ ആവശ്യത്തിലേക്ക് ഉപയോഗിക്കുന്നതിന് ഒത്താശ ചെയ്യുന്നതിലേക്ക് 700 രൂപ കൈക്കൂലി വാങ്ങവേ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ഓവർസിയർ ആയ മൈക്കിൾ പിള്ളയെ വിജിലൻസ് അറസ്റ്റ് ചെയ്തു. Body:വീട്ടിലുള്ള വൈദ്യുതി കണക്ഷൻ നിർമ്മാണ ആവശ്യത്തിലേക്ക് ഉപയോഗിക്കുന്നതിന് ഒത്താശ ചെയ്യുന്നതിലേക്ക് 700 രൂപ കൈക്കൂലി വാങ്ങവേ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം കെഎസ്ഇബി സെക്ഷൻ ഓഫീസിൽ ഓവർസിയർ ആയ മൈക്കിൾ പിള്ള ഇന്നലെ രാത്രിയോടെ വിജിലൻസ് അറസ്റ്റ് ചെയ്തു. പണവും പിടിച്ചെടുത്തു. കെട്ടിട നിർമാണ ജോലികൾക്ക് വേണ്ടി താൽക്കാലിക കണക്ഷൻ നൽകാൻ 1300 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു, പിന്നീട് 700 രൂപയായി കുറച്ചു പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചതിനെ തുടർന്ന് അവരുടെ നിർദ്ദേശപ്രകാരം ഓഫീസിലെത്തി മൈക്കിൾ പിള്ളയ്ക്ക് പണം കൈമാറി. തൊട്ടുപിന്നാലെ വിജിലൻസ് ഡിവൈഎസ്പി രാമചന്ദ്രൻ നേതൃത്വത്തിലുള്ള 12 അംഗ കമ്മിറ്റി പിള്ളയെ കസ്റ്റഡിയിൽഎടുത്തു. Conclusion:700 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ കുറ്റിപ്പുറം കെഎസ്ഇബി ഓഫീസിൽ ഓവർസിയർ വിജിലൻസ് പിടിയിലായി.....
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.