മലപ്പുറം: മുട്ടില്‍ വനം കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനം കൊള്ള കര്‍ഷക പ്രശ്‌നമായി മാറ്റാനാണ് ശ്രമം നടക്കുന്നത്. സമീപ കാലത്ത് സംസ്ഥാനുത്തുണ്ടായ ഏറ്റവും വലിയ വനം കൊള്ളയാണ് വയനാട് മുട്ടിലില്‍ നടന്നത്. എന്നാല്‍ സംഭവത്തില്‍ മുഖ്യമന്ത്രി മൗനത്തിലാണ്. സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മും, സി.പി. ഐയും മൗനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
''രാഷ്ട്രീയ നേതൃത്വത്തിനും പങ്ക്''
വനം കൊള്ളയില്‍ വനം മാഫിയക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമല്ല പങ്കുള്ളത്. ഉന്നത രാഷ്ട്രീയ നേതൃത്വത്തിനും പങ്കുണ്ട്. വനം, റവന്യു വകുപ്പുകള്‍ പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സംബന്ധിച്ച് വനംമന്ത്രി കണ്ടിട്ടേയില്ല. 2005-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവ് കര്‍ഷകരെ രക്ഷിക്കാനാണെന്ന് വി.ഡി സതീശന്‍ ഉന്നയിച്ചു.
എന്നാല്‍, ഉത്തരവിന്‍റെ മറവില്‍ രാഷ്ട്രീയ മേലാളന്‍മാരുടെ അറിവേടെ വനം കൊള്ള നടത്താന്‍ വനം മാഫിയയും വനം, റവന്യ വകുപ്പുകളും ഗൂഡാലോചന നടത്തുകയായിരുന്നു. സംഭവത്തില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. വ്യാഴാഴ്ച യു.ഡി. എഫ് നേതാക്കള്‍ മുട്ടില്‍ സന്ദര്‍ശിക്കും. തൃശൂര്‍, എറണാംകുളം, ഇടുക്കി ജില്ലകളിലും യു .ഡി.എഫ് നേതാക്കള്‍ സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
''രമ്യ ഹരിദാസിനെതിരായ ഭീഷണി വെച്ചുപൊറുപ്പിക്കില്ല''
രമ്യ ഹരിദാസ് എം.പിയെ സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത് വെച്ചുപൊറുപ്പിക്കില്ല. നേരത്തെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ ആവര്‍ത്തിക്കപ്പെടില്ലായിരുന്നു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വി .ഡി സതീശന്‍ പറഞ്ഞു.
പ്രളയ പുനരധിവാസത്തിനായി തുടങ്ങിയ റീബില്‍ഡ് കേരള സര്‍ക്കാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇതുസംബന്ധിച്ച് നിരവധി തവണ നിയമസഭയില്‍ ഉന്നയിച്ചെങ്കിലും തുടര്‍ നടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഡി .സി.സികള്‍ ഉടന്‍ അഴിച്ചുപണിയുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ALSO READ: ലോക്ക്ഡൗൺ ഇളവുകൾ അനുവദിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്