ETV Bharat / state

രണ്ടാം അങ്കത്തിനൊരുങ്ങി പിവി അൻവർ; പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നു

author img

By

Published : Mar 10, 2021, 3:58 PM IST

രണ്ടു മാസമായി ആഫ്രിക്കയിലെ ലിയോൺ സിയാറിൽ ആയിരുന്ന അൻവർ നാളെ നാട്ടിലെത്തും

Official announcement of LDF candidate PV Anwar in Nilampoor  രണ്ടാം അംഗത്തിനൊരുങ്ങി പിവി അൻവർ  നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി  LDF candidate in Nilampoor
രണ്ടാം അംഗത്തിനൊരുങ്ങി പിവി അൻവർ; പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നു

മലപ്പുറം: നിലമ്പൂരിൽ പി.വി.അൻവർ എൽഡിഎഫിനായി രണ്ടാം അങ്കത്തിനിറങ്ങും. രണ്ടു മാസമായി ആഫ്രിക്കയിലെ ലിയോൺ സിയാറിൽ ആയിരുന്ന അൻവർ നാളെ നാട്ടിലെത്തും. പാർട്ടിയിൽ നിന്നും അൻവറിന്‍റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ എൽ.ഡി.എഫ് പ്രവർത്തകർ പ്രചാരണ പ്രവർത്തനം ഊർജിതമാക്കിയിരിക്കുകയാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ടൗണില്‍ പ്രകടനം നടത്തി. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അന്‍വറിനായി കൂറ്റന്‍ ബോഡുകള്‍ ഉയര്‍ന്നിരുന്നെങ്കിലും ഔദ്യോഗിക പ്രചാരണം സ്ഥാനാര്‍ഥി പഖ്യാപനം വരെ നീട്ടിവെക്കുകയായിരുന്നു.

അതേസമയം സി.പി.എം ജില്ലയിലെ നാല് സിറ്റിങ് എം.എൽ.എമാരിൽ സ്‌പീക്കർ പി.രാമകൃഷ്ണൻ ഒഴികെയുള്ള മൂന്നു പേർക്കും സീറ്റ് നൽകിയിട്ടുണ്ട്. കോൺഗ്രസിൽ നിന്നും ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശിനാണ് സാധ്യത. സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തിന് സാധ്യത മങ്ങിയതായാണ് സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.