ETV Bharat / state

പോത്തുകല്ലിൽ ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി - ഭർത്താവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

രഹ്നയും മൂന്ന് മക്കളും കഴിഞ്ഞ എട്ടാം തിയതിയാണ് തൂങ്ങി മരിച്ചത്

nilambur pothukal man found dead പോത്തുകല്ലിൽ അത്മഹത്യ ഭർത്താവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി Suicide
പോത്തുകല്ലിൽ ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
author img

By

Published : Nov 11, 2020, 8:13 AM IST

Updated : Nov 12, 2020, 5:03 PM IST

മലപ്പുറം: പോത്തുകൽ ത്തെട്ടികുളത്ത് ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ഞെട്ടിക്കുളം മുതുപുരേടത്ത് ബിനേഷ് ശ്രീധരൻ (36 ) ആണ് മരിച്ചത്. ബിനേഷ് ശ്രീധരന്‍റെ ഭാര്യ രഹ്ന(35), മക്കളായ ആദിത്യൻ (12), അനന്തു (11) അർജുൻ ( 8 ) എന്നിവരെ ഞായറാഴ്ച്ച വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ബിനേഷിന്‍റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രഹനയുടെ കുടുംബം രംഗത്തെത്തിയിരുന്നു. അതിനിടെയാണ് ബിനേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൂടുതൽ വായിക്കാൻ: മലപ്പുറത്ത് അമ്മയും മൂന്ന് മക്കളും തൂങ്ങി മരിച്ച നിലയിൽ

ഇന്നലെ രാത്രി സഹോദരന്‍റെ വീട്ടിലാണ് ബിനേഷ് ഉറങ്ങിയിരുന്നത്. പുലർച്ചെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിൽ റബർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബിനേഷ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ ടാപ്പിങ് തൊഴിലാളിയാണ്. തുടി മുട്ടിയിലെ വീട്ടിൽ നിന്ന് ആറ് മാസം മുമ്പാണ് ഇവർ ഞെട്ടികുളത്തെ വാടക വീട്ടിലേക്ക് താമസം മാറ്റിയത്. കുടുംബ വഴക്കിനെത്തുടർന്നാണ് ബിനേഷിന്‍റെ ഭാര്യയും മക്കളും ആത്മഹത്യ ചെയ്തതെന്നാണ് സൂചന.

Last Updated : Nov 12, 2020, 5:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.