ETV Bharat / state

മനുഷ്യത്വത്തിന്‍റെ വേറിട്ട മുഖവുമായി നിലമ്പൂർ ഫയർ ഫോഴ്‌സ് - മലപ്പുറം

മരുന്നും അവശ്യവസ്‌തുക്കളും കിട്ടാതെ വലഞ്ഞ ശ്വാസകോശ രോഗിക്ക് ഓക്സിജൻ സിലിണ്ടറും വൈദ്യുതി പ്രശ്നം പരിഹരിക്കാൻ പുതിയ ഇൻവെർട്ടറും വാങ്ങി നൽകി നിലമ്പൂർ ഫയർ ഫോഴ്‌സ് സ്‌റ്റേഷനിലെ ജീവനക്കാർ. നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ മുതീരി കൊങ്ങംപാടത്ത് കാക്കപ്പാറ മുഹമ്മദ്‌ എന്ന നാണിക്കാണ് ലോക്ക് ഡൗൺ കാലത്ത് ഫയർ ഫോഴ്‌സിന്റെ സാന്ത്വനസ്പർശം

different face of humanity  Nilambur Fire Force  kerala  malappuram  മനുഷ്യത്വത്തിന്‍റെ വേറിട്ട മുഖം  മലപ്പുറം  നിലമ്പൂർ ഫയർ ഫോഴ്‌സ്
മനുഷ്യത്വത്തിന്റെ വേറിട്ട മുഖവുമായി നിലമ്പൂർ ഫയർ ഫോഴ്‌സ്
author img

By

Published : Apr 20, 2020, 8:50 PM IST

മലപ്പുറം: കൊവിഡ് കാലത്ത് മറ്റൊരു മാതൃകാപരമായ പ്രവർത്തനം നടത്തുകയാണ് നിലമ്പൂർ ഫയർ ഫോഴ്‌സ്. മരുന്നും അവശ്യവസ്‌തുക്കളും കിട്ടാതെ വലഞ്ഞ ശ്വാസകോശ രോഗിക്ക് ഓക്‌സിജൻ സിലിണ്ടറും വൈദ്യുതി പ്രശ്നം പരിഹരിക്കാൻ പുതിയ ഇൻവെർട്ടറും വാങ്ങി നൽകി നിലമ്പൂർ ഫയർ ഫോഴ്‌സ് സ്‌റ്റേഷനിലെ ജീവനക്കാർ. നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ മുതീരി കൊങ്ങംപാടത്ത് കാക്കപ്പാറ മുഹമ്മദ്‌ എന്ന നാണിക്കാണ് ലോക്ക് ഡൗൺ കാലത്ത് ഫയർ ഫോഴ്‌സിന്‍റെ സാന്ത്വനസ്പർശം ലഭിച്ചത്.

മനുഷ്യത്വത്തിന്റെ വേറിട്ട മുഖവുമായി നിലമ്പൂർ ഫയർ ഫോഴ്‌സ്

മുഹമ്മദിന്‍റെ സഹോദരി സുബൈദ വിളിച്ചത് പ്രകാരം നിലമ്പൂർ ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫെൻസ് വളണ്ടിയർ കമാലുദ്ധീൻ മോയിക്കൽ മരുന്നുമായി പോയപ്പോഴാണ് മുഹമ്മദിന്‍റെ ദയനീയാവസ്ഥ അറിയുന്നത്. ഭാര്യ മരണപ്പെട്ടതിനാൽ സഹോദരിയായ സുബൈദക്കൊപ്പമാണ് മുഹമ്മദ്‌ കഴിയുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ശ്വാസം മുട്ടൽ രോഗിയായ മുഹമ്മദിന് ഓക്‌സിജൻ എല്ലാ സമയവും ലഭിച്ചേ തീരൂ. എന്നാൽ ഒരു സിലിണ്ടർ മാത്രമാണ് ഉണ്ടായിരുന്നത്. അത് റീഫിലിംഗിനായി കൊണ്ടുപോകുമ്പോൾ ശ്വാസതടസം അനുഭവപെടാറുണ്ടായിരുന്നു. താല്‍കാലിക പരിഹാരമായി പാലിയേറ്റീവ് പ്രവർത്തകർ കോൺസെൻട്രേറ്റർ കൊണ്ടുവെച്ചെങ്കിലും വൈദ്യുതി തടസം ഇടയ്ക്കിടെ ഉണ്ടാകുന്നതിനാൽ കോൺസെൻട്രേറ്റർ പ്രവർത്തിപ്പിക്കാൻ പറ്റാതായി. ഇതിനെ തുടർന്നാണ് സുബൈദ ഫയർ ഫോഴ്‌സിനെ ബന്ധപ്പെട്ടത്.

വിവരം അന്വേഷിച്ചറിഞ്ഞ നിലമ്പൂർ ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ സ്പോൺസർമാരെ കണ്ടെത്തി പുതിയ ഓക്സിജൻ സിലിണ്ടർ വാങ്ങി നൽകി. ഇന്ന് രാവിലെയാണ് ഇൻവെർട്ടറും ബാറ്ററിയും സിലിണ്ടറും ഫയർഫോഴ്‌സ് അവരുടെ വീട്ടിലെത്തിച്ച്‌ ഫിറ്റ് ചെയ്ത് നൽകിയത്. അരീക്കോട് സുല്ലമുസ്സലാം ഓറിയന്‍റല്‍ ഹയർ സെക്കണ്ടറി സ്കൂളിലെ 2003 എസ് എസ് എൽ സി ബാച്ച് വിദ്യാത്ഥികളാണ് ഇവ സ്പോൺസർ ചെയ്തത്. അപ്രതീക്ഷിത സമ്മാനം നൽകിയ ഫയർ ഫോഴ്‌സ് സംഘത്തെ പ്രാർഥനയോടെയാണ് മുഹമ്മദ്‌ യാത്രയാക്കിയത്. അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർമാരായ ഒ. കെ അശോകൻ, പി. ബാബുരാജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. മനേഷ്, സിവിൽ ഡിഫൻസ് വളണ്ടിയർ കമാലുദ്ധീൻ മോയിക്കൽ എന്നിവരാണ് ഫയർ ഫോഴ്‌സ് സംഘത്തിൽ ഉണ്ടായിരുന്നത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.