ETV Bharat / state

കൊവിഡ് രോഗികളെ സഹായിക്കാന്‍ 'കൂടെ'യുണ്ട് കോണ്‍ഗ്രസ്

സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ആംബുലന്‍സിന്‍റെ താക്കോല്‍ദാനം നിര്‍വ്വഹിച്ച് പ്രവര്‍ത്തനോദ്ഘാടനം നടത്തി. "കൂടെ" കൊവിഡ് ഹെല്‍പ് ഡെസ്‌ക് നമ്പര്‍: 9846763723.

കൊവിഡ് രോഗികളെ സഹായിക്കാന്‍ 'കൂടെ'യുണ്ട് കോണ്‍ഗ്രസ്  Nilambur congress committee with koode help desk  Nilambur congress committee with koode help desk for covid patients  സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്  Aryadan Shaukat handing over the keys of the ambulance  ആര്യാടന്‍ ഷൗക്കത്ത് ആംബുലന്‍സിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ച്
കൊവിഡ് രോഗികളെ സഹായിക്കാന്‍ 'കൂടെ'യുണ്ട് കോണ്‍ഗ്രസ്
author img

By

Published : May 17, 2021, 9:26 PM IST

നിലമ്പൂര്‍: നഗരസഭയിലെ കൊവിഡ് രോഗികളെ സഹായിക്കുന്നതിനായി 'കൂടെ' എന്ന പേരില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ പ്രവര്‍ത്തനമാരംഭിച്ച് കോണ്‍ഗ്രസ് കമ്മിറ്റി. സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ആംബുലന്‍സിന്‍റെ താക്കോല്‍ദാനം നിര്‍വ്വഹിച്ച് പ്രവര്‍ത്തനോദ്ഘാടനം നടത്തി.

ALSO READ: പി.വി അൻവർ മന്ത്രിയാകുമെന്ന് സൂചന; തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു

കൊവിഡ് രോഗികള്‍ക്ക് 24 മണിക്കൂര്‍ കൂടെയുടെ സൗജന്യ സേവനം ലഭ്യമാക്കും. രോഗികളെ ആശുപത്രിയിലേക്കും തിരിച്ചും കൊണ്ട് പോകുന്നതിന് ആംബുലന്‍സും ഓട്ടോറിക്ഷകളും ലഭ്യമാക്കും. ആവശ്യമായ മരുന്നുകള്‍, ഭക്ഷ്യ കിറ്റുകള്‍, പി.പി.ഇ കിറ്റുകള്‍, ഡോക്ടര്‍മാരുടെ ഉപദേശം, കൗണ്‍സിലിങ്, കൊവിഡ് രോഗികള്‍ താമസിക്കുന്ന വീടുകളിലെ അണുനശീകരണം തുടങ്ങിയ സേവനങ്ങളാണ് നല്‍കുക. ഇതിനായി ഓരോ വാര്‍ഡിലും സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍കൊള്ളുന്ന സേനയ്ക്ക് രൂപം നല്‍കി.

മുനിസിപ്പാലിറ്റിയില്‍ 150 സന്നദ്ധ പ്രവര്‍ത്തകരാണ് സേവനസന്നദ്ധരായുള്ളത്. നിലമ്പൂരിലെ കോണ്‍ഗ്രസ് ഭവന്‍ കൂടെയുടെ വാര്‍ റൂമായി പ്രവര്‍ത്തിക്കും. അഡ്വ. ഷെറി ജോര്‍ജ്ജ് ചെയര്‍മാനും ബാബു കല്ലായി കണ്‍വീനറായുമുള്ള സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. അതേസമയം, നിലമ്പൂരില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ട 96 കാരിയുടെ ശവസംസ്‌ക്കാരം നടത്താനും ബന്ധുക്കള്‍ക്കൊപ്പം കൗണ്‍സിലറും കൂടെ പ്രവര്‍ത്തകരും നേതൃത്വം വഹിച്ചു. കൂടെ വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയായ നഗരസഭ കൗണ്‍സിലര്‍ ഡെയ്‌സി ചാക്കോ, ലാല്‍ ജോസഫ്, ദിലീപ് താമരക്കുളം, ജയപ്രകാശ് കളരിക്കല്‍ എന്നിവരാണ് സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കാളികളായത്. "കൂടെ" കൊവിഡ് ഹെല്‍പ് ഡെസ്‌ക് നമ്പര്‍: 9846763723.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.