ETV Bharat / state

നിലമ്പൂരിൽ ലോക്ക്ഡൗണിന്‍റെ ഭാഗമായി അടച്ച വഴികൾ പലതും തുറന്ന നിലയിൽ

മിക്കവഴികളും ഇരു ചക്രവാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന നിലയിലാണ് തുറന്നിരിക്കുന്നത്.

nilamboor covid lockdown  roads in Nilambur  closed roads opened by locals  kerala lockdown  covid lockdown  covid lockdown malappuram  covid restrictions kerala  കേരളാ ലോക്ക്ഡൗണ്‍  നിലമ്പൂർ ലോക്ക്ഡൗണ്‍
നിലമ്പൂരിൽ ലോക്ക്ഡൗണിന്‍റെ ഭാഗമായി അടച്ച വഴികൾ പലതും തുറന്ന നിലയിൽ
author img

By

Published : May 12, 2021, 7:31 PM IST

മലപ്പുറം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി നിലമ്പൂരിൽ പൊലീസ് അടച്ച റോഡുകൾ പലതും തുറന്ന നിലയില്‍. മിക്കവഴികളും ഇരു ചക്രവാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന നിലയിലാണ് തുറന്നിരിക്കുന്നത്. നിലമ്പൂര്‍ വീട്ടിക്കുത്ത് റോഡ്, ടൗണില്‍ നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡ്, എല്‍.ഐ.സി റോഡ്, കെ.എസ്.ആര്‍.ടി.സി ഡിപ്പൊ റോഡ്, അരുവാക്കോട്ട് വുഡ്‌ബൈന് സമീപത്തെ റോഡ്, ജ്യോതിപ്പടിയിലെ കല്ലേമ്പാടം റോഡ്, ജ്യോതിപ്പടിയില്‍ നിന്നുള്ള ബൈപാസ് റോഡ്, ജ്യോതിപ്പടിയില്‍ നിന്നുള്ള ആശുപത്രി റോഡ് തുടങ്ങിയവയെല്ലാം ബാരിക്കേഡുകളും മറ്റും വെച്ച് അടച്ചിരുന്നു. ട്രോമാകെയറിന്‍റെ സഹായതോടെയാണ് പൊലീസ് വഴികളെല്ലാം അടച്ചത്. എന്നാല്‍ അടച്ച് പിറ്റേന്ന് മുതല്‍ വഴികള്‍ പലതും ആളുകൾ തുറക്കുവാന്‍ തുടങ്ങി.

നിലമ്പൂരിൽ ലോക്ക്ഡൗണിന്‍റെ ഭാഗമായി അടച്ച വഴികൾ പലതും തുറന്ന നിലയിൽ

Also Read:അടച്ച റോഡ് തുറന്ന് വാർഡ് മെമ്പർ; കേസെടുത്ത് പൊലീസ്

നി, ഞായര്‍ ദവസങ്ങളില്‍ ലോക്ക്ഡൗണിനോട് സഹകരിച്ച് ജനം പുറത്തിറങ്ങിയിരുന്നില്ല. എന്നാല്‍ തിങ്കളാഴ്‌ച മുതല്‍ ആളുകള്‍ നിരത്തിലിറങ്ങി തുടങ്ങി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾക്ക് ഒരു വിട്ടുവീഴ്‌ചകളും അനുവദിക്കില്ലെന്ന് പറയുമ്പോഴും ജനം പുറത്തിറങ്ങുന്നത് നിയന്ത്രിക്കാൻ പൊലീസിനാകുന്നില്ല. കഴിഞ്ഞ ദിവസം കലക്‌ടർ കണ്ടെയ്ൻ‌മെന്‍റ് സോണായി പ്രഖ്യാപിച്ച വാഴക്കാട് പഞ്ചായത്തില്‍ പൊലീസ് അടച്ച റോഡ് തുറന്നുകൊടുത്ത പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്തിരുന്നു. പതിനാറാം വാർഡ് മെമ്പർ അഡ്വ. നൗഷാദിനെതിരെയാണ് വാഴക്കാട് പൊലീസ് കേസെടുത്തത്. റോഡ് തുറക്കാൻ സഹായിച്ചവർക്കും മറ്റ് സ്ഥലങ്ങളിൽ സ്ഥാപിച്ച തടസം നീക്കം ചെയ്‌തവർക്കും എതിരെ നടപടിയുണ്ടാകുമെന്നും ഇന്നലെ പൊലീസ് അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.