ETV Bharat / state

കേരളത്തില്‍ ജനന നിരക്ക് വര്‍ധിച്ചു: ദേശീയ കുടുംബാരോഗ്യ സര്‍വെ - കേരളത്തിലെ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്ന പ്രായം

കേരളത്തില്‍ 18 വയസിന് താഴെ സ്ത്രീകള്‍ വിവാഹം കഴിക്കുന്നത് ഏറ്റവും കൂടുതല്‍ മലപ്പുറത്ത്

NFHS 5 report Kerala key data points  fertility rate in kerala  woman empowerment key data point in kerala  woman marriage statastics  ദേശീയ കുടുംബാരോഗ്യ സര്‍വെ 5 കേരളത്തിലെ കണക്കുകള്‍  കേരളത്തിലെ ഫെര്‍ട്ടിലിറ്റി റേറ്റ്  കേരളത്തിലെ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്ന പ്രായം  കേരളത്തിലെ പുരുഷന്‍മാര്‍ വിവാഹം കഴിക്കുന്നതിന്‍റെ കണക്ക്
ദേശീയ കുടുംബാരോഗ്യ സര്‍വെ: കേരളത്തില്‍ ജനന നിരക്ക് വര്‍ധിച്ചു
author img

By

Published : May 12, 2022, 2:50 PM IST

ന്യൂഡല്‍ഹി: ദേശീയ കുടുംബ ആരോഗ്യ സര്‍വെ- 5(എന്‍എഫ്എച്ച്എസ്-5) റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ജനന നിരക്ക് വര്‍ധിച്ചു. 2019-20 കാലയളവില്‍ നടത്തിയ സര്‍വെയാണ് എന്‍എഫ്എച്ച്എസ്-5. 2015-2016 കാലഘട്ടത്തിലെ എന്‍എഫ്എച്ച്എസ് 4 റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ കൂടുതലാണ് ജനനനിരക്ക് കേരളത്തില്‍ രേഖപ്പെടുത്തിയത്. ശരാശരി കണക്കില്‍ ഒരു സ്ത്രീക്ക് 2015-2016 കാലയളവില്‍ 1.6 കുട്ടികളാണ് ഉണ്ടായിരുന്നതെങ്കില്‍ 2019-2020 ആയപ്പോഴേക്കും ഇത് 1.8 കുട്ടികളായി ഉയര്‍ന്നു. എന്‍എഫ്എച്‌എസ്5ല്‍ ഇന്ത്യയിലെ ദേശീയ ശരാശരി ഒരു സ്ത്രീക്ക് രണ്ട് കുട്ടികളാണ്.

അതേസമയം പ്രായപൂര്‍ത്തിയാവതെയുള്ള വിവാഹങ്ങളില്‍ കേരളത്തില്‍ കുറവ് രേഖപ്പെടുത്തി. എന്‍എഫ്എച്ച്എസ്-5 സര്‍വെപ്രകാരം 20-24 വയസ് പ്രായ പരിധിയുള്ള സ്ത്രീകളില്‍ 18 വയസ് തികയുന്നതിന് മുന്‍പ് വിവാഹം ചെയ്‌തത് 6.3 ശതമാനമാണ്. എന്‍എഫ്എച്ച്എസ്-4ല്‍ ഇത് 7.6 ശതമാനമായിരുന്നു. എന്‍എഫ്എച്ച്എസ്-5 സര്‍വെപ്രകാരം 20-24 വയസ് പ്രായ പരിധിയുള്ള സ്ത്രീകളില്‍ 18 വയസിന് മുമ്പ് വിവാഹം കഴിച്ചത് ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്(15.3 ശതമാനം).

പുരുഷന്‍മാരുടെ നിയമപ്രകാരമുള്ള വിവാഹ പ്രായമായ 21 വയസ് തികയുന്നതിന് മുമ്പുള്ള വിവാഹങ്ങളും കേരളത്തില്‍ കുറഞ്ഞിട്ടുണ്ട്. 25-29 പ്രായ പരിധിയുള്ള പുരുഷന്‍മാരില്‍ 21 വയസിന് മുമ്പ് വിവാഹം കഴിക്കുന്നവരുടെ ശതമാനം എന്‍എഫ്എച്ച്എസ് 4 ല്‍ 2.8 ശതമാനമായിരുന്നത് എന്‍എഫ്എച്‌എസ് 5ല്‍ 1.4 ശതമാനമായി കുറഞ്ഞു. കൗമാരത്തില്‍ തന്നെ അമ്മയാവുന്ന കണക്കുകളും കുറഞ്ഞിട്ടുണ്ട്.

എന്‍എഫ്എച്ച്എസ്-5 കാലയളവില്‍(2019-20 ) 15 മുതല്‍ 19 വയസുവരെ പ്രായപരിധിയിലുള്ള സ്ത്രീകളില്‍ അമ്മമാരോ ഗര്‍ഭിണികളോ ആയിരുന്നവര്‍ 2.4 ശതമാനമാണ്(നഗരം-1.8ശതമാനം, ഗ്രാമം-3ശതമാനം). 2015-16 കാലയളവില്‍ ഇത് 3 ശതമാനമാനമായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.