മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ലാബ് ഒരുങ്ങി. ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ടി റഹീദ നിര്‍വഹിച്ചു. നഗരസഭയുടെ 30 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ലാബ് ഒരുക്കിയത്. പഴയ വാര്‍ഡ് കെട്ടിടത്തിലെ ഒരു വാര്‍ഡ് മുഴുവനായും ഉപയോഗപ്പെടുത്തിയാണ് നിര്‍മാണം. രോഗികകളുടെ കാത്തിരിപ്പ് കേന്ദ്രമടക്കം പൂര്‍ണ്ണമായും ശീതീകരിച്ചു. ജില്ലയിലെ താലൂക്ക് ആശുപത്രികളില്‍ ഏറ്റവും സൗകര്യമുള്ള ലാബാണിതെന്ന് നഗരസഭ അധികൃതര്‍ അവകാശപ്പെടു.
സര്‍ക്കാര്‍ നേരത്തെ അനുവദിച്ച ഉപകരണങ്ങളും കൂടുതല്‍ സൗകര്യം ലഭിച്ചതോടെ ഇവിടെ സ്ഥാപിച്ചു. ഉദ്ഘാടന പരിപാടിയില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എം.അൂബ്ദുറഹിമാന്‍ കുട്ടി അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സിപി സുഹറാബി, കൗണ്‍സിലര്‍ റംല കക്കടവത്ത്. ആശുപത്രി സൂപ്രണ്ട് ഡോ റഷീദ്, ആര്‍എംഒ അസീസ് റഹ്മാന്‍, എച്ച്.എസ് സി കെമൊയ്തീന്‍, യു അഹമ്മദ് കോയ , ശശിധരന്‍ പുന്നശേരി, വിപി കുഞ്ഞമ്മു എന്നിവർ പങ്കെടുത്തു.