ETV Bharat / state

ദേശീയപോളിയോ നിർമ്മാർജ്ജന യജ്ഞം; വാളണ്ടിയർമാർക്ക് പരിശീലനം നൽകി

2021 ജനുവരി 31 ഞായറാഴ്‌ച രാവിലെ എട്ടുമണി മുതൽ വൈകുന്നേരം അഞ്ചുമണി വരെയാണ് പോളിയോ തുള്ളി മരുന്നു വിതരണം നടത്തുന്നത്.

national polio eradication campaign  polio vaccination drive malappuram  വാളണ്ടിയർമാർക്ക് പരിശീലനം നൽകി  ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം
ദേശീയപോളിയോ നിർമ്മാർജ്ജന യജ്ഞം; വാളണ്ടിയർമാർക്ക് പരിശീലനം നൽകി
author img

By

Published : Jan 30, 2021, 2:20 AM IST

മലപ്പുറം: ദേശീയപോളിയോ നിർമ്മാർജ്ജന യജ്ഞത്തിന്‍റെ ഭാഗമായി ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. എരഞ്ഞിമങ്ങാട് ഗവ.ഹൈസ്‌കൂളിൽ വെച്ചു നടന്ന പരിശീലനപരിപാടി വാർഡ് മെമ്പർ അഴിവളപ്പിൽ ഷറീഫ് ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്തിലെ പതിനാലു വാർഡുകളിലായി 1748 കുട്ടികൾക്കാണ് തുള്ളി മരുന്നു വിതരണം നടത്തുന്നത്. ഇതിനായി 34 ബൂത്തുകളും ഓരോ ബൂത്തിലും 2 വീതം വളണ്ടിയർമാരെയും സൂപ്പർവൈസർ മാരെയും ക്രമീകരിച്ചിട്ടുണ്ട്.

2021 ജനുവരി 31 ഞായറാഴ്‌ച രാവിലെ എട്ടുമണി മുതൽ വൈകുന്നേരം അഞ്ചുമണി വരെയാണ് പോളിയോ തുള്ളി മരുന്നു വിതരണം നടത്തുന്നത്. ഉൾ വനത്തിലെ ആദിവാസി കോളനികളിൽ തുള്ളി മരുന്നു വിതരണം നടത്തുന്നതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ടി.എൻ. അനൂപ്, ഡോ.സഹ്ന എന്നിവർ വളണ്ടിയർമാർക്ക് നിർദ്ദേശങ്ങൾ നൽകി. പരിശീലന പരിപാടിയിൽ എണ്‍പതോളം പേർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.