മലപ്പുറം: നിലമ്പൂർ ഫയർ ആൻഡ് റെസ്‌ക്യൂ സ്‌റ്റേഷന്‍റെ ആഭിമുഖ്യത്തിൽ ദേശീയ ഫയർ സർവീസ് ദിനാചരണം സംഘടിപ്പിച്ചു. ദിനാചാരണത്തിന്‍റെ ഭാഗമായി ഫയർ സർവീസ് വാഹനങ്ങളെയും സിവിൽ ഡിഫെൻസ് വോളണ്ടിയർമാരെയും അണിനിരത്തി റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു. കൂടാതെ പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി ദുരന്ത നിവാരണ ലഖുലേഖ വിതരണം നടത്തി. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ലളിതമായാണ് ഈ വർഷം ദിനാചരണം സംഘടിപ്പിച്ചത്. ഒരാഴ്‌ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളും ആസൂത്രണം ചെയ്‌തിട്ടുണ്ട്. സ്‌റ്റേഷൻ ഓഫീസർ എം. അബ്‌ദുൽ ഗഫൂർ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ. യൂസഫലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ദിനാചാരണം സംഘടിപ്പിച്ചത്.
ദേശീയ ഫയർ സർവീസ് ദിനാചരണം സംഘടിപ്പിച്ചു - National Fire Service
ഒരാഴ്‌ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളും ആസൂത്രണം ചെയ്‌തിട്ടുണ്ട്.