മലപ്പുറം: ആളും ആരവവുമില്ലാതെ പെരുന്നാളിനെ വരവേല്‍ക്കുകയാണ് കുറ്റിപ്പുറത്തെ മൈലാഞ്ചി വീട്. ലോക്ക് ഡൗണ്‍ കാലത്ത് മൈലാഞ്ചിക്ക് ആവശ്യക്കാരില്ലാതായതോടെ മൈലാഞ്ചി വിപണിയിക്കും മങ്ങലേറ്റിരിക്കുകയാണ്. റമദാന്‍ കാലത്ത് മൊഞ്ചത്തിമാരുടെ കൈകള്‍ മൈലാഞ്ചിയാല്‍ സുന്ദരമാക്കാന്‍ കുറ്റിപ്പുറത്തെ മൈലാഞ്ചി വീട്ടില്‍ തിരക്കായിരുന്നു. എന്നാല്‍ ഇത്തവണത്തെ പെരുന്നാള്‍ ഇവര്‍ക്ക് ആഘോഷങ്ങളില്ലാത്തതാണ്. ലോകം കൊവിഡിന്‍റെ പിടിയിലായതോടെ മൈലാഞ്ചിക്ക് ആവശ്യക്കാരില്ലാതായി.
ഖത്തര്‍, ദുബൈ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് മൈലാഞ്ചി വീട്ടില്‍ നിന്നും മൈലാഞ്ചികള്‍ കയറ്റുമതി ചെയ്തിരുന്നു. കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക് ഡൗണ്‍ കയറ്റുമതി നിലയ്ക്കാന്‍ കാരണമായി. എട്ട് ഇനം ബ്രാന്‍ഡുളിലായാണ് 24 പേരടങ്ങുന്ന ജീവനക്കാര്‍ ഇവ നിര്‍മിച്ചു പോന്നിരുന്നത്. എന്നാല്‍ രണ്ട് ജീവനക്കാരെ നിര്‍ത്തിയാണ് ഇപ്പോള്‍ നിര്‍മാണം നടക്കുന്നത്. നിര്‍മിച്ചവയില്‍ ഏറയും കെട്ടികിടക്കുകയാണ്.
ഇതോടെ ലോണെടുത്ത് തുടങ്ങിയ സംരഭം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് ഇവര്‍. മറ്റു മേഖലയെ പോലെ തന്നെ മൈലാഞ്ചി വിപണി ലക്ഷ്യമാക്കിയവരും ലോക്ക് ഡൗണ്‍ കാലത്ത് പ്രതിസന്ധിയിലായി. ഇതോടെ ജീവനക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്.