മലപ്പുറം: തിരൂരില്‍ മുസ്ലിംലീഗ് -എസ്ഡിപിഐ സംഘര്‍ഷത്തിൽ സഹോദരങ്ങള്‍ക്ക് വെട്ടേറ്റു. മുസ്ലിംലീഗ് പ്രവര്‍ത്തകരായ പറവണ്ണ കാഞ്ഞിരക്കുറ്റി ചൊക്കന്‍റെ പുരയ്ക്കല്‍ കുഞ്ഞിമോന്‍(43), മുഹമ്മദ് റാഫി(40) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് വൈകിട്ട് പറവണ്ണയിലാണ് സംഭവം നടന്നത്. നേരത്തെ എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന ഒരാള്‍ മുസ്ലീം ലീഗിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇതെതുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.