മലപ്പുറം: കൊറോണ കാലത്ത് ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക, അശാസ്ത്രീയമായ മീറ്റർ റീഡിംഗ് അവസാനിപ്പിക്കുക, ലോക്ക് ഡൗണ്‍ കാലത്തെ വർധിപ്പിച്ച തുക പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൊന്നാനി നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കെ.എസ്.ഇ.ബി പൊന്നാനി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻഞ്ചിനീയറുടെ ഓഫീസിനു മുമ്പിലായിരുന്ന സമരം.
മണ്ഡലം പ്രസിഡന്‍റ് അഹമ്മദ് ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് അഡ്വ. വി.ഐ.എം അശ്റഫ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ, വി.വി ഹമീദ്, ഇ.പി ഏനു, വി.പി ഹുസൈൻകോയ തങ്ങൾ, ഇ ഷമീർ, ടി.കെ അബ്ദുൾ റഷീദ്, സി ഇബ്രാഹിം കുട്ടി മാസ്റ്റർ, ഇ നൂറുദ്ദീൻ, എം മൊയ്തീൻ ബാവ പ്രസംഗിച്ചു. യു മുനീബ്, കെ.സി ശിഹാബ്, ഷബീർ ബിയ്യം, ടി.കെ അബ്ദുൾ ഗഫൂർ, ഉസ്മാൻ പുതുപൊന്നാനി, കാദർ ഹാജി, കുഞ്ഞിമുഹമ്മദ് കടവനാട്, റഫീക്ക് മൂസ, അശ്റഫ് പൊന്നാനി, കുഞ്ഞിമോൻ ഈഴവ തുരുത്തി, കോയാസ്, ഫൈസൽ കടവനാട്, എൻ ഫസലു റഹ്മാൻ, എ.എ റഊഫ്, ജസീർ തെക്കെപുറം, എം.പി നിസാർ, ഇല്ല്യാസ് മൂസ, സിറാജ് പൊന്നാനി, അഷ്ഫാക്ക് നേതൃത്വം നൽകി.