മലപ്പുറം: സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തില്‍ തലയ്ക്ക് അടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധ്യവയസ്‌കൻ മരിച്ചു. എടപ്പാൾ കോലളമ്പ് കാട്ടുകുഴിയിൽ താമസിക്കുന്ന കണ്ണത്ത് അങ്ങാടി പറമ്പിൽ ഗോപാലകൃഷ്‌ണൻ നായർ (58) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്.
സംഭവത്തില്‍ സുഹൃത്തുക്കളായ റഫീക്ക് ,സഹോദരന്‍ ഇല്ല്യാസ് എന്നിവര്‍ക്കെതിരെ ചങ്ങരംകുളം പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. അന്വേഷണം തുടരുകയാണെന്ന് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ പറഞ്ഞു. മരിച്ച ഗോപാലകൃഷ്‌ണന്‍റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.