ETV Bharat / state

മലപ്പുറത്ത് അമ്മയും രണ്ട് മക്കളും മരിച്ച നിലയില്‍ - ആത്മഹത്യ മലപ്പുറം

സഫ്‌വ (26), ഫാത്തിമ സീന (4), മറിയം (1) എന്നിവരാണ് മരിച്ചത്.

mother and two children found dead  suicide case in malappuram  malappuram latest news  childrean dead in malappuram  mother and children died kottakkal  malappuram kottakkal crime news  മലപ്പുറം കോട്ടക്കലിൽ അമ്മയും മക്കളും മരിച്ച നിലയിൽ  അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ  അമ്മയും മക്കളും മരിച്ച നിലയിൽ  മലപ്പുറം കോട്ടക്കൽ  മലപ്പുറം വർത്തകൾ  മലപ്പുറത്ത് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു  സഫ്‌വ  തൂങ്ങി മരിച്ചു  ആത്മഹത്യ മലപ്പുറം  മലപ്പുറം തിരൂരിൽ ആത്മഹത്യ
മലപ്പുറം കോട്ടക്കലിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ
author img

By

Published : Nov 3, 2022, 9:19 AM IST

Updated : Nov 3, 2022, 12:56 PM IST

മലപ്പുറം: കോട്ടയ്‌ക്കൽ തിരൂർ വൈലത്തൂരിനടുത്ത് പെരുമണ്ണ ക്ലാരി ചെട്ടിയാംകിണറിൽ യുവതിയും രണ്ട് മക്കളും മരിച്ച നിലയിൽ. പെരുമണ്ണ സ്വദേശി റാഷിദ് അലിയുടെ ഭാര്യ സഫ്‌വ (26), മക്കളായ മർഷീഹ ഫാത്തിമ (4), മറിയം (ഒരു വയസ്) എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു സഫ്‌വയുടെ മൃതദേഹം കണ്ടെത്തിയത്. മക്കൾ രണ്ടുപേരെയും കഴുത്തിൽ ഷാളുപയോഗിച്ച്​ കൊലപ്പെടുത്തിയ നിലയിലായിരുന്നു.

ഇന്ന് പുലർച്ചെ 5.30നാണ് സംഭവം. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭർത്താവ് റാഷിദ് അലിയുടെ ഫോണിലേക്ക് പുലർച്ചെ 4.30ന് സഫ്‌വ 'ഞങ്ങൾ പോവുകയാണ്' എന്ന ഒരു വാട്‌സാപ്പ് സന്ദേശം അയച്ചതിന് ശേഷമാണ് സംഭവം. റാഷിദാണ് മൂവരും മരിച്ച വിവരം നാട്ടുകാരെ അറിയിച്ചത്.

മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ പോസ്റ്റുമൊർട്ടത്തിനായി തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൽപകഞ്ചേരി പൊലീസ് അറിയിച്ചു.

Also read: കോവളത്ത് വാടക വീട്ടിൽ സിക്കിം സ്വദേശിനി തൂങ്ങിമരിച്ച നിലയിൽ

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056. Assistance for overcoming suicidal thoughts is available on the State’s health helpline 104, Maithri - 0484-2540530, Thanal - 0495-2760000 and DISHA – 1056.

Last Updated : Nov 3, 2022, 12:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.