മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. ചുങ്കത്തറ കുറുമ്പലങ്ങോട് കാവുംപാടത്തെ മുണ്ടോടന്‍ വീരാന്‍കുട്ടിയെയാണ് പോത്തുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
ദക്ഷിണ കന്നഡയിലെ പുത്തൂര്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സാമ്പ്യ ആര്യാപു എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഇവിടെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കര്‍ണാടക പൊലീസിന്‍റെ സഹായത്തോടെയാണ് ബുധനാഴ്‌ച പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അതേസമയം, പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ച ബന്ധുക്കള്‍ക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹായിച്ചവര്‍ക്കെതിരെയും സമാന കുറ്റം ചേര്‍ത്തി കേസ് രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം.