ETV Bharat / state

തെരുവു നായ്‌ക്കളുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ മരിച്ചു

പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്നും പ്രദേശവാസികൾ പറഞ്ഞു

author img

By

Published : Dec 23, 2020, 10:55 PM IST

തെരുവ് നായ്‌ ആക്രമണം  മലപ്പുറം കുറ്റിപുറത്ത് നായ്‌ ആക്രമണം  തെരുവു നായ്‌ക്കളുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ മരിച്ചു  മലപ്പുറം കുറ്റിപുറം  middle aged man killed by stray dog attack  stray dog attack  middle aged man died by stray dog attack
തെരുവു നായ്‌ക്കളുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ മരിച്ചു

മലപ്പുറം: കുറ്റിപ്പുറത്ത് മധ്യവയസ്‌കൻ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചു. കുറ്റിപ്പുറം പഞ്ചായത്തിലെ എടചെലം പ്രദേശത്തെ വടക്കേകളത്തിൽ ശങ്കരനാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലു മണിയോടെ ഭാരതപുഴയിലേക്ക് നടക്കാനിറങ്ങിയ ശങ്കരനെ തെരുവു നായ്ക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്നവർ ശങ്കരന്‍റെ കരച്ചിൽ കേട്ട് ഓടിയെത്തിയാണ് രക്ഷപ്പെടുത്തിയത്.

ഗുരുരമായി പരിക്കേറ്റ ശങ്കരനെ ആദ്യം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുവാൻ നിർദേശിക്കുകയും എന്നാൽ യാത്രാമധ്യേ മരണപെടുകയായിരുന്നു. നാടൻ പണികൾ ചെയ്യുന്ന ശങ്കരൻ കുറച്ചു നാളുകളായി വീട്ടിൽ തന്നെയായിരുന്നു. പ്രദേശത്ത് മുൻപും ഇത്തരത്തിൽ തെരുവു നായ്ക്കളുടെ ആക്രമണം ഉണ്ടെന്നും ഇത് മൂലം വിദ്യാർഥികളും പ്രായമായവരും വളരെ ബുദ്ധിമുട്ടുന്നുണ്ടെന്നും പരാതി ഉയർന്നിരുന്നു. ഇതിന് വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.