മലപ്പുറം: മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കാനാരംഭിച്ച വ്യാഴാഴ്‌ച, മാസ്‌കുകൾ സൗജന്യമായി വിതരണം ചെയ്‌ത് മലപ്പുറം കുന്നുമ്മല്‍ പൊലീസ്. കഴിഞ്ഞ ദിവസമായിരുന്നു പൊതുയിടങ്ങളില്‍ മാസ്‌ക് ഉപയോഗിച്ചില്ലെങ്കിൽ പിഴ ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യദിനത്തിൽ മാസ്‌ക് ധരിക്കാതെ നിരവധി പേര്‍ പുറത്തിറങ്ങിയെങ്കിലും പിഴ ഈടാക്കാതെ ഇവര്‍ക്ക് സൗജന്യമായി മാസ്‌ക് നല്‍കുകയായിരുന്നു പൊലീസ്. രോഗത്തിന്‍റെ പ്രാധാന്യത്തെയും പിഴ ഈടാക്കുന്നതിനെയും കുറിച്ച് ബോധവല്‍കരണം നല്‍കുകയും ചെയ്‌തു. എന്നാല്‍ വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും പിഴ ഈടാക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം മലപ്പുറത്ത് നിരോധനാജ്ഞ ലംഘിച്ചതിന് വ്യാഴാഴ്‌ച മാത്രം 124 കേസുകൾ രജിസ്റ്റർ ചെയ്‌തു. 145 പേരെ അറസ്റ്റ് ചെയ്‌തതായും മലപ്പുറം എസ്‌പി യു.അബ്‌ദുൽ കരീം അറിയിച്ചു.
സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധം; ആദ്യദിനം സൗജന്യമായി മാസ്‌കുകള്‍ നല്‍കി കുന്നുമ്മല്‍ പൊലീസ് - മലപ്പുറം എസ്‌പി യു.അബ്‌ദുൽ കരീം
ആദ്യദിനത്തില്‍ പിഴ ഈടാക്കാതെ സൗജന്യമായി മാസ്‌കുകൾ വിതരണം ചെയ്‌ത് മലപ്പുറം കുന്നുമ്മല്‍ പൊലീസ്
![സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധം; ആദ്യദിനം സൗജന്യമായി മാസ്‌കുകള്‍ നല്‍കി കുന്നുമ്മല്‍ പൊലീസ് kerala mask mandatory malappuram police free mask മലപ്പുറം മാസ്‌ക് മലപ്പുറം കുന്നുമ്മല്‍ പൊലീസ് മാസ്‌ക് പിഴ മലപ്പുറം എസ്‌പി യു.അബ്‌ദുൽ കരീം malappuram mask](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7007794-thumbnail-3x2-lk.jpg?imwidth=3840)