മലപ്പുറം: ക്രിസ‌്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങളും പുൽക്കൂടുകളുമായി വിപണികൾ തയ്യാറാകുന്നു. നക്ഷത്രങ്ങളിൽ എൽഇഡി ഇനങ്ങൾക്കു തന്നെയാണ‌് ഇക്കുറിയും പ്രിയം. 100 മുതൽ 1000 വരെ വിലയുള്ള എൽഇഡി നക്ഷത്രങ്ങൾ വിപണിയിൽ എത്തിയിട്ടുണ്ട‌്. കടലാസ‌് നക്ഷത്രങ്ങൾക്ക് കുറച്ചുവർഷങ്ങളായി ആവശ്യക്കാർ കുറവാണെങ്കിലും വിപണിയിൽ സജീവമാണ‌്. വിവിധ വർണങ്ങളിലും ആകർഷകമായ മോഡലുകളിലും തയ്യാറാക്കിയ കടലാസ് നക്ഷത്രങ്ങൾക്ക് 20 മുതൽ 200 വരെയാണ‌് വില.
ക്രിസ‌്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങളും പുൽക്കൂടുകളുമായി വിപണി സജീവം
വിവിധ തരം നക്ഷത്രങ്ങൾ, പുൽക്കൂടുകൾ, ക്രിസ്‌മസ് ട്രീകൾ, കേക്ക്, സാന്താക്ലോസ് വേഷങ്ങൾ, തൊപ്പികൾ എന്നിവയെല്ലാം വിപണിയിൽ സജീവമാണ്.
നക്ഷത്രങ്ങളും പുൽക്കൂടുകളുമായി വിപണി
മലപ്പുറം: ക്രിസ‌്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങളും പുൽക്കൂടുകളുമായി വിപണികൾ തയ്യാറാകുന്നു. നക്ഷത്രങ്ങളിൽ എൽഇഡി ഇനങ്ങൾക്കു തന്നെയാണ‌് ഇക്കുറിയും പ്രിയം. 100 മുതൽ 1000 വരെ വിലയുള്ള എൽഇഡി നക്ഷത്രങ്ങൾ വിപണിയിൽ എത്തിയിട്ടുണ്ട‌്. കടലാസ‌് നക്ഷത്രങ്ങൾക്ക് കുറച്ചുവർഷങ്ങളായി ആവശ്യക്കാർ കുറവാണെങ്കിലും വിപണിയിൽ സജീവമാണ‌്. വിവിധ വർണങ്ങളിലും ആകർഷകമായ മോഡലുകളിലും തയ്യാറാക്കിയ കടലാസ് നക്ഷത്രങ്ങൾക്ക് 20 മുതൽ 200 വരെയാണ‌് വില.
Intro:ക്രിസ‌്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങളും പുൽക്കൂടുകളുമായി വിപണി ഒരുങ്ങിBody:ക്രിസ‌്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങളും പുൽക്കൂടുകളുമായി വിപണി ഒരുങ്ങി നക്ഷത്രങ്ങളിൽ എൽഇഡി ഇനങ്ങൾക്കു തന്നെയാണ‌് ഇക്കുറിയും പ്രിയമേറെ 100 മുതൽ 1000 വരെ വിലയുള്ള എൽഇഡി നക്ഷത്രങ്ങൾ വിപണിയിൽ എത്തിയിട്ടുണ്ട‌്. കുറച്ചുവർഷങ്ങളായി ആവശ്യക്കാർ കുറവാണെങ്കിലും വിവിധ വർണങ്ങളിലും ആകർഷകമായ മോഡലുകളിലും തയ്യാറാക്കിയ കടലാസ‌് നക്ഷത്രങ്ങളും സജീവമാണ‌്. 20 മുതൽ 200 വരെയാണ‌് വില.
പുൽക്കൂടുകളും ക്രിസ‌്മസ‌് ട്രീകളും തേടി കടകളിൽ എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട‌്. ഇല്ലിക്കമ്പുകളും വയ‌്ക്കോലും കൊണ്ട‌് തയ്യാറാക്കിയ പുൽക്കൂടുകളും രൂപങ്ങളും അടങ്ങുന്ന സെറ്റിന‌് 500 മുതലാണ‌് വില. വലിപ്പവും അലങ്കാരങ്ങളും കൂടുന്നതിനനുസരിച്ച‌് വിലയും കൂടും. വലിപ്പവും ഭംഗിയും അനുസരിച്ച‌് 50 മുതൽ 10,000 വരെ വിലയുള്ള ക്രിസ‌്മസ‌് ട്രീകളും വിൽപ്പനയ‌്ക്കെത്തിയിട്ടുണ്ട‌്.
കേക്ക‌് വിപണിയും സജീവമായി. നിർമാണശാലകൾ കേക്കുകൾ തയ്യാറാക്കി കടകളിൽ എത്തിക്കാനും ആരംഭിച്ചു. 100ന്റെ ചെറിയ കേക്കു മുതൽ 2000 വരെ വിലയുള്ള വലിയ ഇനങ്ങൾ വരെ വിപണിയിൽ സുലഭമാണ‌്.
കരോൾ സംഘങ്ങൾക്കുള്ള സാന്താക്ലോസ‌് വേഷങ്ങളും തൊപ്പികളുടെയും ശേഖരം കടകളിൽ എത്തിയിട്ടുണ്ടെങ്കിലും ക്രിസ‌്മസിന‌് ഒരാഴ‌്ച മുമ്പുമുതലേ ഇവയുടെ വിൽപ്പന സജീവമാകൂവെന്ന‌് കച്ചവടക്കാർ പറഞ്ഞു.Conclusion:Etv