ETV Bharat / state

മാവോയിസ്റ്റ് ഭീഷണി; മലയോര മേഖലകളിൽ സുരക്ഷ ശക്തം - മാവോയിസ്റ്റ് ആക്രമണം

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ നടന്നിട്ട് ഒരുവർഷം തികയുന്ന സാഹചര്യത്തിലാണ് സുരക്ഷാ മുന്നൊരുക്കമാണ് നടത്തുന്നത്.

Maoist threat  Security is strong in hilly areas  മാവോയിസ്റ്റ് ഭീഷണി  മലയോര മേഖലകളിൽ സുരക്ഷ ശക്തം  മാവോയിസ്റ്റ് വേട്ട  മാവോയിസ്റ്റ് നീക്കം  മാവോയിസ്റ്റ് ആക്രമണം  നിലമ്പൂരിലെ മാവോയിസ്റ്റ് സാന്നിധ്യം വാര്‍ത്ത
മാവോയിസ്റ്റ് ഭീഷണി; മലയോര മേഖലകളിൽ സുരക്ഷ ശക്തം
author img

By

Published : Oct 29, 2020, 5:14 PM IST

മലപ്പുറം: മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലകളിൽ സുരക്ഷ ശക്തമാക്കി. നിലമ്പൂർ വനമേഖല കേന്ദ്രീകരിച്ചും, വന മേഖലയോട് ചേർന്ന് കിടക്കുന്ന പൊലീസ് സ്‌റ്റേഷനുകളിലുമാണ് സുരക്ഷ ശക്തമാക്കുന്നത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ നടന്നിട്ട് ഒരുവർഷം തികയുന്ന സാഹചര്യത്തിലാണ് സുരക്ഷ മുന്നൊരുക്കം നടത്തുന്നത്.

ഇതാദ്യമായി പ്രത്യേക പരിശീലനം നേടിയ നായ്ക്കളെ ഉൾപ്പെടുത്തി ഇന്ത്യൻ റിസർവ് ബറ്റാലിയന്‍റെ നേതൃത്വത്തിൽ സുരക്ഷ ശക്തിപ്പെടുത്തുന്നത്. മഞ്ചക്കണ്ടിയിൽ 2019 ഒക്ടോബർ 28-നും 29-നും നടന്ന ഏറ്റുമുട്ടലിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ടിരുന്നു. തിരിച്ചടിക്കുമെന്ന് മാവോവാദികൾ താക്കീതും നൽകിയിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കുന്നത്. നിലമ്പൂർ മേഖലയിൽ കരുളായി വനമേഖലയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോയ്സ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.