മലപ്പുറം: കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ അന്തേവാസികൾക്ക് പുകയില ഉൽപന്നങ്ങൾ എത്തിച്ചു കൊടുത്ത യുവാവ് പിടിയിലായി. വഴിക്കടവ് മണിമുളി സ്വദേശി പാന്താർ അസ്റക്കാണ് (30) പിടിയിലായത്. നിലമ്പൂർ ഐജിഎംഎംആർ സ്‌കൂളിൽ പ്രവർത്തിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിൽ കഴിയുന്ന സുഹൃത്തുക്കളായ നാല് പേർക്കാണ് അസ്റക്ക് പുകയില ഉൽപന്നങ്ങൾ എത്തിച്ചു കൊടുത്തത്. സുഹൃത്തുക്കളുമായി ഫോണിൽ ബന്ധപ്പെട്ട ശേഷം മതിലിന് മുകളിലൂടെ പുകയില ഉൽപന്നങ്ങൾ എറിഞ്ഞ് കൊടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ നിലമ്പൂർ ടൗണിൽ നിന്നും പിടികൂടിയത്. ക്വാറന്‍റൈൻ അവസാനിച്ച ശേഷം ഇയാളുടെ സുഹൃത്തുക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊവിഡ് ചികിത്സാ കേന്ദ്രത്തിലുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ നൽകിയ യുവാവ് പിടിയിൽ - Man arrested in malappuram
വഴിക്കടവ് സ്വദേശി പാന്താർ അസ്റക്കാണ് പിടിയിലായത്. സുഹൃത്തുക്കളായ നാല് പേർക്കാണ് അസ്റക്ക് പുകയില ഉൽപന്നങ്ങൾ എത്തിച്ചു കൊടുത്തത്.
![കൊവിഡ് ചികിത്സാ കേന്ദ്രത്തിലുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ നൽകിയ യുവാവ് പിടിയിൽ കൊവിഡ് ചികിത്സാ കേന്ദ്രം Covid treatment center പുകയില ഉൽപന്നങ്ങൾ supplying tobacco യുവാവ് പിടിയിൽ Man arrested in malappuram മലപ്പുറം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8656498-615-8656498-1599060288779.jpg?imwidth=3840)