ETV Bharat / state

മഞ്ചേരിയിൽ കഞ്ചാവുമായി യുവാവ് പിടിയില്‍ - crime news

മാരിയാട് സ്വദേശി ഉമ്മറിനെയാണ് 60 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 1.3കിലോയിലധികം കഞ്ചാവും,പുകയില ഉല്‍പന്നങ്ങളും, പണവും അന്വേഷണ സംഘം പിടിച്ചെടുത്തു.

മലപ്പുറം  മലപ്പുറം പ്രാദേശിക വാര്‍ത്തകള്‍  മഞ്ചേരി  ക്രൈം ന്യൂസ്  ക്രൈം ലേറ്റസ്റ്റ് ന്യൂസ്  മഞ്ചേരിയിൽ കഞ്ചാവുമായി യുവാവ് പിടിയില്‍  man arrested for smuggling cannabis  malappuram  malappuram latest news  crime news  malappuram crime news
മഞ്ചേരിയിൽ ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍മഞ്ചേരിയിൽ ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍
author img

By

Published : Apr 10, 2021, 10:48 AM IST

മലപ്പുറം: മഞ്ചേരിയില്‍ ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് പിടിയില്‍. മാരിയാട് മേലേമുക്ക് സ്വദേശി ഉമ്മറിനെ (31)യാണ് 60 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. പൂക്കോട്ടുർ ചീനിക്കലിൽ വെച്ച് മഞ്ചേരി എക്സൈസ് സർക്കിൾ, എക്സൈസ് ഇന്‍റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 1.310 കിലോ കഞ്ചാവ്, 50 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍, 1, 04, 410 രൂപയും, ഇലക്ട്രോണിക് ത്രാസ് ,പാക്കിങ് വസ്‌തുക്കൾ തുടങ്ങിയവ കണ്ടെടുത്തു.

എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ നിഗീഷ് എ. ആര്‍, മലപ്പുറം ഇന്‍റലിജൻസ് വിഭാഗം ഇൻസ്‌പെക്‌ടർ മുഹമ്മദ് ഷഫീക്, പ്രിവന്‍റീവ് ഓഫീസർ ടി.ഷിജുമോൻ, മഞ്ചേരി എക്‌സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ സി.ടി ഹഷീക്, ജിഷിൽ നായർ, ഷബീറലി, രോഹിണി ,ഡ്രൈവർ ശശീന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.