ETV Bharat / state

രമ്യയുടെ പ്രായത്തിനു മുന്നില്‍ ഹിമാലയം കീഴടങ്ങി - athavanadu

കേരളത്തെയും ലക്ഷദ്വീപിനെയും പ്രതിനിധീകരിച്ചാണ് രമ്യ ഹിമാലയം കീഴടക്കുന്ന ദൗത്യത്തില്‍ പങ്കെടുത്തത്.

ഹിമാലയം കീഴടക്കി  ഹിമാലയം കീഴടക്കി മലയാളി പെൺകുട്ടി  രമ്യ ഹിമാലയം കീഴടക്കി  ആതവനാട്  Malayali girl conquered Himalayas  athavanadu  remya
രമ്യ
author img

By

Published : Dec 1, 2019, 5:14 PM IST

Updated : Dec 1, 2019, 7:38 PM IST

മലപ്പുറം: പത്തൊമ്പതാം വയസില്‍ ഹിമാലയം കീഴടക്കി കേരളത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് മലപ്പുറം ആതവനാട് സ്വദേശി രമ്യ. എൻസിസിയുടെ പ്രതിനിധിയായി മെയ്‌ 23 മുതൽ ജൂൺ 28 വരെ നടന്ന ക്യാമ്പിലാണ് രമ്യ അപൂർവ നേട്ടം കൈവരിച്ചത്. കേരളത്തെയും ലക്ഷദ്വീപിനെയും പ്രതിനിധീകരിച്ചാണ് രമ്യ ഹിമാലയം കീഴടക്കുന്ന ദൗത്യത്തിൽ പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 85 പേരെയാണ് തെരഞ്ഞെടുത്തത്. തിരൂർ തുഞ്ചൻ കോളജിലെ രണ്ടാം വർഷ ബികോം ബിരുദ വിദ്യാർഥിനിയായ രമ്യ ആതവനാട് കാവുങ്ങൽ ചാമത്തിയിൽ സുബ്രഹ്മണ്യന്‍റെയും ഉഷയുടെയും മകളാണ്. തിരൂർ ടിഎംജി കോളജിലെ എൻസിസി ഓഫീസർ ലെഫ്റ്റനന്‍റ് ഷുക്കൂർ ഇല്ലത്തിന്‍റെ പ്രചോദനമാണ് ഈ നേട്ടം കൈവരിക്കാൻ തുണയായതെന്ന് രമ്യ പറയുന്നു.

രമ്യയുടെ പ്രായത്തിനു മുന്നില്‍ ഹിമാലയം കീഴടങ്ങി

ആതവനാട് പരിതി ഗവ. സ്‌കൂളിൽ നിന്ന് പ്രൈമറി വിദ്യാഭ്യാസവും മാട്ടുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസവും പൂർത്തീകരിച്ചു. കായിക താരമായ രമ്യ സംസ്ഥാന ഖോ-ഖോ ടീം അംഗമായിരുന്നു. ഇതിന് പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് രമ്യ. പട്ടാളത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കണമെന്നാണ് ഈ കൊച്ചു മിടുക്കിയുടെ ആഗ്രഹം.

Intro:മലപ്പുറം: ആതവനാടിന്റെ അഭിമാനമായി രമ്യ കേരളാ ലക്ഷദ്വീപ് മൗഡറിങ്ങില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വനിതയായ രമ്യ ഹിമാലയം കീഴടക്കി തിരിച്ചെത്തി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ്.
Body:അസാമാന്യ ധൈര്യവും ഇച്ഛാശക്തിയും കൈമുതലാക്കിയ ഈ മിടുക്കി ഹിമാലയത്തിന്റെ 15648 അടി ഉയരത്തിലെത്തിConclusion:ചെറുപ്രായത്തിൽ ഹിമാലയം കീഴടക്കി കേരളത്തിന്റെ അഭിമാനമായി ആതവനാടിന്റെ പ്രിയപുത്രി രമ്യ. എൻസിസിയുടെ പ്രതിനിധിയായി മെയ്‌ 23 മുതൽ ജൂൺ 28 വരെ നടന്ന ക്യാമ്പിലാണ് രമ്യ അപൂർവ നേട്ടം കൈവരിച്ചത്. വിവിധ സംസ്ഥാനങ്ങളിൽനിന്നായി 85 പേരെയാണ് തെരഞ്ഞെടുത്തത്. 

കേരളത്തെയും ലക്ഷദ്വീപിനെയും പ്രതിനിധീകരിച്ച് രമ്യയാണ്  ഈ ദൗത്യത്തിൽ പങ്കെടുത്തത്. അസാമാന്യ ധൈര്യവും ഇച്ഛാശക്തിയും കൈമുതലാക്കിയ ഈ മിടുക്കി ഹിമാലയത്തിന്റെ 15648 അടി ഉയരത്തിലെത്തി.തിരൂർ തുഞ്ചൻ കോളേജിലെ രണ്ടാം വർഷ ബികോം ബിരുദ വിദ്യാർഥിനിയായ രമ്യ ആതവനാട് കാവുങ്ങൽ ചാമത്തിയിൽ  സുബ്രഹ്മണ്യന്റെയും ഉഷയുടെയും  മകളാണ്. സുനിത, അനിത എന്നിവർ സഹോദരിമാരാണ്. തിരൂർ ടിഎംജി കോളേജിലെ എൻസിസി ഓഫീസർ ലെഫ്റ്റനന്റ് ഷുക്കൂർ ഇല്ലത്തിന്റെ പ്രചോദനമാണ് ഈ നേട്ടം കൈവരിക്കാൻ തുണയായതെന്ന് രമ്യ പറഞ്ഞു.

ബൈറ്റ്
രമ്യ

ആതവനാട് പരിതി ഗവ. സ്കൂളിൽ നിന്ന് പ്രൈമറി വിദ്യാഭ്യാസവും ആതവനാട് മാട്ടുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസവും പൂർത്തീകരിച്ചു.

കായിക താരമായ രമ്യ സംസ്ഥാന ഖോ-ഖോ ടീമംഗമായിരുന്നു. നല്ലൊരു ഡാൻസറുമാണ്. പട്ടാളത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കാനാണാഗ്രഹം
Last Updated : Dec 1, 2019, 7:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.