മലപ്പുറം: പത്തൊമ്പതാമത് സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പില്‍ മലപ്പുറം ജില്ല ഓവറോൾ കിരീടം സ്വന്തമാക്കി. തിരുവനന്തപുരം ആറ്റിങ്ങലില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ വിവിധ ജില്ലകളിൽ നിന്നായി 200-ല്‍ അധികം മത്സരാർഥികൾ പങ്കെടുത്തു. 155 പോയിൻ്റ് നേടി മലപ്പുറം കപ്പടിച്ചപ്പോള്‍ 129 പോയിൻ്റ് നേടി കോഴിക്കോട് രണ്ടും 43 പോയിൻ്റ് നേടി എറണാകുളം മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.
സമാപന പരിപാടി കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് വി സുനിൽ കുമാർ ഉദ്ഘാടനം ചെയ്‌തു. വിജയികള്‍ക്കുള്ള ട്രോഫിയും മെഡലും ട്രോഫിയും മെഡലുകളും അദ്ദേഹം സമ്മാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ് സുനിൽ, ടെക്‌നിക്കല്‍ ഡയറക്‌ടർ സി.പി ആരിഫ് പാലാഴി, എപി.ഉദയൻ, കെ.ബൈജു, ടി.കെ രവി തുടങ്ങിയവര്‍ സംസാരിച്ചു.
ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിലേക്കുള്ള മത്സരാർഥികളെ തെരഞ്ഞെടുക്കുന്നതിനായാണ് കേരള സ്റ്റേറ്റ് വുഷു അസോസിയേഷൻ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്. മാർച്ച് പത്ത് മുതൽ 16 വരെ ഹരിയാനയിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക.