മലപ്പുറം: മലപ്പുറത്തെ തവനൂരിൽ ഒച്ച് ശല്യം രൂക്ഷമാകുന്നു. തവനൂർ പഞ്ചായത്തിലെ എട്ടാം വാർഡ് കൂരയിലാണ് ഒച്ച് ശല്യം രൂക്ഷമാകുന്നത്. വീടിന് സമീപവും മതിലിലും വാഴകളിലും ചെടികളുടെ മുകളിലുമാണ് ഒച്ചുകളെ ധാരാളമായി കാണുന്നത്. മഴ പെയ്തതോടു കൂടി പ്രദേശത്തെ ഒച്ചുകളുടെ എണ്ണം വർദ്ധിച്ച് വരികയാണ്. പഞ്ചായത്ത് പ്രസിഡണ്ട് പി.പി.അബ്ദുൾ നാസർ, പഞ്ചായത്തംഗം ടി.വി.ശിവദാസ്, ഹെൽത്ത് ഇൻസ്പെക്ടർ സി.ആർ.ശിവപ്രസാദ്, രാജേഷ് പ്രശാന്തിയിൽ എന്നിവർ പ്രദേശം സന്ദർശിച്ച് പരിശോധന നടത്തി. ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കൃഷി വകുപ്പിന്‍റെ സഹകരണത്തോടെ പ്രദേശത്ത് പ്രതിരോധലായിനി തളിക്കാനും ഒച്ച് ട്രാപ്പുകൾ വയ്ക്കാനും തീരുമാനമായി. കഴിഞ്ഞവർഷം പ്രദേശത്ത് ഒച്ച് ശല്യം രൂക്ഷമായതോടെ വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ കീർത്തി വിജയൻ സ്ഥലം സന്ദർശിക്കുകയും ആഫ്രിക്കൻ ഒച്ചുകളാണെന്ന് സ്ഥിരീകരിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു.
മലപ്പുറത്തെ തവനൂരിൽ ഒച്ച് ശല്യം രൂക്ഷമാകുന്നു
തവനൂർ പഞ്ചായത്തിലെ എട്ടാം വാർഡ് കൂരയിലാണ് ഒച്ച് ശല്യം രൂക്ഷമാകുന്നത്. വീടിന് സമീപവും മതിലിലും വാഴകളിലും ചെടികളുടെ മുകളിലുമാണ് ഒച്ചുകളെ ധാരാളമായി കാണുന്നത്.