മലപ്പുറം: നോമ്പുതുറ വിഭാഗങ്ങളിലെ പ്രധാന വിഭവമാണ് എണ്ണപ്പലഹാരങ്ങൾ. തൽസമയം ചുട്ടെടുക്കുന്ന എണ്ണപ്പലഹാരങ്ങൾക്ക് വളരെയധികം ഡിമാൻഡാണാണുള്ളത്.
അതുകൊണ്ടുതന്നെ വൈകുന്നേരങ്ങളിൽ എണ്ണക്കടിക്കായി നീണ്ട വരി തന്നെയാണ് മലപ്പുറത്തെ കടകൾക്കു മുന്നിൽ കാണാറുള്ളത്. സമൂസ, ഉന്നക്കായ, മുട്ട ബജി, പഴംപൊരി ,കട്ലറ്റ്, ഇറച്ചി പത്തിരി, മുട്ടമാല, തുടങ്ങി 35ലധികം വിഭവങ്ങളാണ് കടക്കാരും ഒരുക്കിയിട്ടുള്ളത്. നോമ്പുകാലത്തെ ഏറെ വിപണി സാധ്യതയുള്ള എണ്ണക്കടികൾക്കായി പ്രത്യേക കടകളും ഒരുങ്ങിയിട്ടുണ്ട്. മികച്ച വിൽപ്പനയാണ് കടകളിലെല്ലാം നടക്കുന്നത്.