മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായവുമായി മലപ്പുറം സർവീസ് സഹകരണ ബാങ്ക്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 583610 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡൻ്റ് നൗഷാദ് മണ്ണിശ്ശേരി ജില്ലാ ഭരണകൂടത്തിന് കൈമാറി. മലപ്പുറത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മലപ്പുറം സർവിസ് സഹകരണ ബാങ്കിൻ്റെ നിർണായക ഇടപെടൽ. ഏകദേശം ഒരു കോടിയിലേറെ രൂപയുടെ സഹായങ്ങളാണ് ഇതുവരെയായി സർവീസ് സഹകരണ ബാങ്കിൽ നിന്നും അനുവദിച്ചിട്ടുള്ളത്.
Also read: ആരോഗ്യ മേഖലയില്‍ നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ ഇടപെടും; അഹമ്മദ് ദേവര്‍കോവില്‍
നേരത്തെ ജില്ലാ സഹകരണ ആശുപത്രി നടത്തുന്ന സൗജന്യ ചികിത്സാ കേന്ദ്രത്തിലേക്കും ബാങ്ക് ധനസഹായം നൽകിയിരുന്നു. കൂടാതെ കൊവിഡിൽ ദുരിതത്തിലായ കർഷക തൊഴിലാളികൾക്ക് കാർഷിക ഉൽപന്നങ്ങൾ വില കൊടുത്ത് വാങ്ങി നൽകുകയും ചെയ്‌തിരുന്നു. ബാങ്ക് വൈസ് പ്രസിഡൻ്റ് ഹനീഫ മാസ്റ്റർ, സെക്രട്ടറി മുംതാസ് എം, അസിസ്റ്റൻ്റ് സെക്രട്ടറി അലവി എൻ, ചീഫ് അക്കൗണ്ടൻ്റ് റഹീം മന്നയിൽ, ഡയറക്‌ടർമാരായ കെപി അഷ്റഫ് സമദ്, സീമാടൻ നൗഷാദ്, മുരിങ്ങേക്കൽ സികെ ഫൈസൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.